സാവോപോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മകന് എഡിഞ്ഞോയെ മയക്ക് മരുന്ന് മാഫിയക്കു വേണ്ടി കള്ളപ്പണം വെളുപ്പിക്കുന്നെന്ന കേസില്‍ 33 വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. ബ്രസീലിലെ പ്രാദേശിക കോടതിയാണ് കുറ്റവാളിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തടവിന് വിധിച്ചത്. 1990 വരെ പെലെയുടെ പഴയ ക്ലബായ സാന്റോസില്‍ ഗോള്‍ക്കീപ്പര്‍ ആയിരുന്ന എഡിഞ്ഞോ ഇപ്പോള്‍ അവിടെ തന്നെ ഗോള്‍ക്കീപ്പിങ് പരിശീലകനായി സേവനം അനുഷ്ഠിച്ചു വരികയാണ്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി പെലെയുടെ പേര് പ്രയോജനപ്പെടുത്തുകയായിരുന്നു. രാജ്യത്തിന്റെ ദക്ഷിണ- പൂര്‍വ്വ പ്രദേശങ്ങളില്‍ മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ 2005ലും എഡിഞ്ഞോയെ മയക്കുമരുന്ന് കണ്ണിയായി പ്രവര്‍ത്തിച്ചതിനും പോലീസ് അറസ്റ്റ്് ചെയ്തിട്ടുണ്ട്. സാന്റോസ് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്. അതേയമയം താന്‍ മയക്ക്മരുന്ന് ഉപയാഗിക്കുന്ന വ്യക്തിയാണെന്ന് പോലീസിനോട്് സമ്മതിച്ചതായാണ് അറിയുന്നത്. കൂടാതെ മയക്കുമരുന്ന് വിതരണത്തിന്റെ മുഖ്യ നേതാവ് പണം നല്കുകയാണെങ്കില് പെലയുടെ പേരിനെ പ്രയോജനപ്പെടുത്തി പുതിയ വ്യാപാരം ബന്ധം തുടങ്ങാമെന്ന് ഫോണിലൂടെ സംസാരിച്ചതിന്റെ വിശദ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ കേസില്‍ നാല് പേരേ കൂടി പ്രാദേശിക കോടതി ജഡ്ജ് സുസന പരേര വിചാരണ ചെയ്തിരുന്നു. താന്‍ കഞ്ചാവിന് അടിമയാണെന്നും എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധമില്ലെന്നും എഡിഞ്ഞോ കോടതിയില്‍ പറഞ്ഞു. എഡിഞ്ഞോയുടെ 100 കാറുകളും സ്വത്തുക്കളും കണ്ടുകെട്ടാനും കോടി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് ബ്രസീലിയന്‍ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെലെയുടെ ആദ്യ വിവാഹത്തിലെ മൂന്നാമത്തെ മകനാണ് എഡിഞ്ഞോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: