ബാഗ്ദാദ്: ഇറാക്കില്‍ മേയ്മാസത്തിലുണ്ടായ പ്രക്ഷോഭങ്ങളില്‍ 799 പേര് കൊല്ലപ്പെട്ടതായി യുനൈറ്റഡ് നേഷന്‍സ് (യുഎന്‍ മിഷന് ഫോര്‍ ഇറാക്ക്)വെളിപ്പെടുത്തുന്നു. ഒരുമാസത്തില്‍ ഇത്രയധികം പേര് പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെടുന്നത് ഇത് ആദ്യമായാണ്. ഏപ്രില്‍മാസത്തില്‍ 603 പേരാണ് കൊല്ലപ്പെട്ടത്.
196 സെക്യൂരിറ്റിക്കാരും മരിച്ചവരില്‍പെടും. കൂടാതെ ഇറക്കികളല്ലാത്തവരടക്കം 1409 പേര്‍ക്ക് പരിക്കേറ്റു. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെടുന്ന തലസ്ഥാനമായി മാറി. കഴിഞ്ഞമാസം 315 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. വിവിധ വിഭാഗങ്ങള്‍ തമ്മിലുണ്ടാകുന്ന സംഘട്ടനത്തിലും വളരെ അധികം ജനങ്ങള്‍ കൊല്ലപ്പെടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: