ന്യൂദല്‍ഹി: സ്വകാര്യ എഫ്എം റേഡിയോകള്‍ക്ക് വാര്‍ത്താ സംപ്രേഷണത്തിന് അനുമതി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. വാര്‍ത്താസംപ്രേഷണത്തില്‍ നിന്നും എന്തിന് സ്വാകാര്യ എഫ്.എം റോഡിയോകളെ വിലക്കണമെന്നും അദ്ദേഹം ചോദിച്ചു.
സ്വകാര്യ എഫ്.എമ്മുകള്‍ക്ക് വാര്‍ത്താസംപ്രേഷണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. വളരെപെട്ടെന്ന് തന്നെ ഇതിനുള്ള മാര്‍ഗരേഖകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
രാജ്യം മുഴുവന്‍ കേബിള്‍ ടി.വികള്‍ ഡിജിറ്റലൈസേഷന് ചെയ്യുന്ന നടപടിക്രമങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ സെറ്റ് ഓഫ് ബോക്സുകള്‍ ദേശീയാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: