ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വിവാദ പുരുഷന്” എന്നു വിശേഷിപ്പിച്ചതിന് ബിബിസിക്കെതിരേ ബ്രിട്ടണിലെ ഇന്ത്യന്‍ എംപി പ്രീതി പട്ടേല്‍ പരാതി നല്കി. ബിബിസി ഡയറക്ടര്‍ ലോഡ്ഡോണിഹാളിന് മേയ്19-ന്അയച്ച കത്തില്‍, ബ്രിട്ടണിലെ ഇന്ത്യന്‍ സമൂഹം-പ്രത്യേകിച്ച് ഗുജറാത്തികള്‍ ആകെ വിഷണ്ണരും ക്ഷുഭിതരുമാണെന്ന് പറയുന്നു.
മേയ് 16-ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ബിബിസി നല്കിയ വിവരണം തുടങ്ങിയത് “ഇന്ത്യയിലെ ഏറ്റവും വിവാദ പുരുഷനായ നരേന്ദ്രമോദി..” എന്നാണ്. മോദിയെ രാഷ്ട്രീയ എതിരാളികള്‍ വിവാദ പുരുഷനെന്നു പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ ആ പ്രയോഗം കടമെടുക്കുമ്പോള്‍ പക്ഷപാത രഹിതമായി വാര്‍ത്ത നല്‍കേണ്ട ബിബിസി കടമ മറക്കുകയായിരുന്നുവെന്ന് ബ്രിട്ടണിലെ എസക്സില്‍ വിതാം മണ്ഡലത്തില്‍ നിന്നുള്ള എംപിയായ പ്രീതി പട്ടേല്‍ ചൂണ്ടിക്കാട്ടുന്നു.
യാല്ഡാ ഹക്കിമാണ് മോദിയെ വാര്‍ത്താ പരിപാടിയില്‍ അങ്ങനെ വിശേഷിപ്പിച്ചത്. രാഷ്ട്രീയക്കാര്‍ക്കെതിരേ അത്തരം പ്രയോഗം നിലവില്‍ ഉണ്ടെങ്കിലും മോദിയെക്കുറിച്ച് അങ്ങനെയൊരു പ്രയോഗം അനുചിതമായെന്ന് കത്തില്‍ പറയുന്നു. അതുവാര്ത്തയുടെ ആകെ സന്തുലനം തെറ്റിച്ചുവെന്നും ചൂണ്ടിക്കാണിക്കുന്നു. “മോദിയുടെ കയ്യില്‍ രക്തം പുരണ്ടിരിക്കുന്നു”വെന്നും “ഇന്ത്യയിലെ ഏറ്റവും വിഘടിത രാഷ്ട്രീയമുള്ളയാളാണ് മോദി”യെന്നും പരിപാടിയില്‍ ഹക്കിം പരാമര്‍ശിച്ചുവെന്നും വിശദീകരണം തുടരുന്നു. എന്നാല്‍ ഏറ്റവും സമാധാനമായ മാര്‍ഗ്ഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ മോദിയെക്കുറിച്ച് പരിപാടിയില്‍ ഒന്നും പറഞ്ഞില്ലെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായ പ്രതീതി കത്തില്‍ പറയുന്നുണ്ട്.
ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ “ജനാധിപത്യ മാതൃകയിലുള്ള തെരഞ്ഞെടുപ്പ് എന്നു കരുതപ്പെടുന്നു”വെന്നു വിശേഷിപ്പിച്ചതിനെയും പ്രീതി ചോദ്യം ചെയ്യുന്നുണ്ട്. ലണ്ടനില്‍ ജനിച്ചുവളര്‍ന്ന്, കെല്ലെ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്രം പഠിച്ച പ്രീതി എസക്സ് യൂണിവേഴ്സിറ്റിയിലാണ് ബിരുദാനന്തര ബിരുദം പഠിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: