ആരോഗ്യത്തിന് ആഹാരം കഴിച്ചു, ആഹാരം ഉരുട്ടി മസിലുകളാക്കി, മസിലുകളോ ലോകറെക്കോര്ഡുകളുമാക്കിയ മസില്മാന് കുട്ടികളാണ് ഇവിടുത്തെ നായകന്മാര്. സുന്ദരികളായ പെണ്‍കുട്ടികളുടെ മുന്നില്‍ മസില് പെരിപ്പിച്ച് കാണിക്കുക എന്നത് യുവാക്കള്‍ക്ക് ഹരമാണ്. സിക്സ് പാക്കുള്ള ചെറുപ്പക്കാരെയാണ് പെണ്‍കുട്ടികള്‍ക്കും താത്പര്യമെന്നാണ് സങ്കല്‍പ്പം. അങ്ങനെ മസില് ഒഴിച്ചുകൂടാനാവാത്തതാണെന്ന ഒരു ധാരണണയും പരന്നു. ഇത് മനസ്സിലാക്കിക്കൊണ്ടൊന്നുമല്ല കേട്ടോ രണ്ട് കുട്ടികള്‍ മസിലരുട്ടിത്തുടങ്ങിയത്. ഒന്പതുകാരനായ ഗിയുലിയാനോ സ്ട്രോയിയും ഏഴ് വയസുകാരനായ ക്ലവുഡിയും കഴിക്കുന്ന ആഹാരം ഉരുട്ടി മസിലാക്കുവാന് തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും കരുത്തരായ കുടുംബത്തിലെ കുട്ടികള്‍ എന്ന പദവി ഇവരെ തേടിയെത്തി.
ഒരു ദിവസം നാല് കിലോ ദംബല്സ് ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ വ്യായാമം ചെയ്യും. കാണുന്നവര്‍ കൊതിച്ചു പോകുന്ന തരത്തിലുള്ള ഫിറ്റ്നസ്. റോമാനിയന്‍ സഹോദരങ്ങള്‍ ഒരുമിച്ചാണ് കഠിനമായ വ്യായാമത്തിലേര്പ്പെടാറുള്ളത്. ബ്രിട്ടണില്‍ സ്ഥിരതാമസ്സമായിരുന്ന കുടുംബം കുട്ടികളുടെ കൂടുതല്‍ പ്രശസ്തിക്ക് വേണ്ടി ഇറ്റലിയിലെ ഫ്ലോറന്സിയിലേക്ക് താമസം മാറുകയായിരുന്നു. രാവിലെ രണ്ട് മണിക്കൂര്‍ വ്യായാമം ചെയ്യാന്‍ മക്കള്‍ക്ക് പ്രേരണ നല്‍കിവരുന്നത് അച്ഛനായ ലുലിയാന്‍ സ്ട്രോയി തന്നെയാണ്. കുട്ടി മസില്മാന്മാര് അക്രോബൈറ്റിക് ഫീഡ്സ്, വെയ്റ്റ് ലിഫ്റ്റിങ്ങ് തുടങ്ങിയവയില്‍ കൈയ്യടി നേടിയിട്ടുണ്ട്.
റോമാനിയന്‍ സഹോദരങ്ങളില്‍ ഗിയുലിയാനോയ്ക്ക് രണ്ട് ലോക റെക്കോര്‍ഡുകളാണ് സ്വന്തം പേരിലുള്ളത്. തലകുത്തി 90 ഡിഗ്രി ആങ്കിളില്‍ നിന്ന് പുഷ്അപ്പിലും മനുഷ്യപതാകയായി (ലംബമായി നില്ക്കുന്ന കമ്പില്‍ പിടിച്ചുകൊണ്ട് ശരീരത്തെ സമാന്തരമായി വായുവില്‍ പറക്കുന്ന പതാക പോലെ നിര്‍ത്തുക) നിന്നതിനുമാണ് റെക്കോര്‍ഡ്. രണ്ടാമത്തെ ആളും ഈ ആഭ്യാസങ്ങളില്‍ ഒട്ടും പിന്നിലല്ല. കൈയില്‍ നിവര്‍ന്ന് നിന്നു കൊണ്ടുള്ള പുഷ് അപ്പ്, മനുഷ്യ പതാകയായി നില്ക്കല് തുടങ്ങിയ പ്രകടനങ്ങള്‍ ഇളയവനും കാഴ്ച്ച വയ്ക്കും. രണ്ട് പേരും നാല് കിലോയുള്ള ഡംബന്സും, വ്യത്യസ്ത ഭാരമുള്ള വെയ്റ്റുകളും ഉപയോഗിച്ചാണ് വ്യായാമം ചെയ്യുന്നത്. നെഞ്ചിലേയും കൈകാലുകളിലെയും തുടകളിലെയും മസിലുകള്‍ പുഷ്ടിപ്പെടുത്തുന്നതിന് ഇവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു.
സഹോദരന് ഗിയുലിയാനോ വ്യായാമം അഭ്യസിക്കുന്നത് കണ്ട് 18 മാസം പ്രായമായപ്പോള്‍ തന്നെ ക്ലവുഡിയും അനുകരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത്ര ചെറുതിലെ കഠിനവ്യായാമംം ചെയ്യുന്നത് കുട്ടികള്‍ക്ക് ശാരീരികമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ഇതനുവദിക്കരുതെന്നും പറഞ്ഞ്് നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്.
നിലവില്‍ ഇറ്റലിയില്‍ നിന്നും റഷ്യയിലേക്ക് താമസം മാറാന്‍ ലുലിയാന്‍ സ്ട്രോയി പദ്ധതിയിടുകയാണ്. ഒരു ജോലി തേടുക അതോടൊപ്പം തന്നെ കുട്ടികളുടെ ശരീരപ്രദര്‍ശനം നടത്തുന്നതിന് പുതിയ കാണികളെ കണ്ടെത്തുക, സാമ്പത്തികമായി സഹായിക്കുന്ന സ്പോണ്‍സര്‍മാരെ തേടുക തുടങ്ങിയവയാണ് ലക്ഷ്യം. അച്ഛന് റഷ്യയിലേക്ക് പോകാന്‍ പദ്ധതിയിടുന്നുണ്ട്. അദേഹത്തിന് ഇവിടം വിട്ട് പോകാന്‍ ആഗ്രഹമില്ല. പുതിയ അന്തരീക്ഷത്തില്‍ വ്യായാമം തുടരാന്‍ സാധിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. അമേരിക്കയില്‍ തന്നെ ജോലി നല്കി സഹായിക്കുമോ എന്ന് ഫേയ്സ്ബുക്കിലൂടെ ഒന്പതുകാരനായ ഗിയുലിയാനോ പോസ്റ്റ് ചെയ്തു. ഇതിന് അനുകൂലമായും പ്രതികൂലമായും നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്. പോസ്റ്റ് വായിക്കുന്ന സന്മനസ്കര് സഹായിക്കുമായിരിക്കാം. ഏതായാലും കുട്ടി മസില്മാന്മാര് സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ്. ഇതിനോടകം തന്നെ ഫേയ്സ് ബുക്കില്‍ ലക്ഷക്കണക്കിന് ലൈക്കുകള്‍ നേടാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ മസില് കാണിച്ച് ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് ഗേള്‍ഫ്രണ്ട്സിനെ സമ്പാദിച്ചു കഴിഞ്ഞു ഈ വിരുതന്മാര്.
എസ്.ജെ. ഭൃഗുരാമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: