വെല്ലിങ്ങ്ടണ്‍: നാല് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചത്തടിഞ്ഞ കടല്‍ജീവി വര്‍ഗം ന്യൂസിലാന്‍ഡിന്റെ ദക്ഷിണ ദ്വീപില്‍ വീണ്ടും ജീവിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പ്രോടുളോഫില എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ജീവിച്ചിരിക്കുന്ന ഫോസിലിനെ ന്യൂസിലാന്‍ഡ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്മോസ്ഫിയര്‍ റിസര്‍ച്ചിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് കണ്ടെത്തിയത്.
യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നാല് മില്യണ്‍ വര്‍ഷം മുമ്പ് ജീവിച്ചിരുന്നതായാണ് നിഗമനം. എന്നാല്‍ ഈ കണ്ടുപിടിത്തം അത്യപൂര്‍വ്വ സംഭവമാണെന്നും, ജൈവവൈവിദ്ധ്യ പഠനത്തെ പുതിയൊരു തലത്തിലേക്കാണ് ഇത് എത്തിച്ചിരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.
അതേസമയം പ്രോടുളോഫില ജെല്ലിഫിഷിനെ പോലെ തന്നെ ഒഴുകി നടക്കുന്ന ജീവിയാകാനും സാധ്യതയുണ്ട്. ഈ വര്‍ഷം ആദ്യം ന്യൂസിലാന്‍ഡ്, ബ്രിട്ടണ്, നോര്‍വ്വേ എന്നിവിടങ്ങളിലായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തില്‍ ഒരു മില്യണ്‍ വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: