ന്യൂയോര്‍ക്ക്: 9,800 യുഎസ് സൈനികരെ അഫ്ഗാനില്‍ വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാന് സൈനികരുടെ പരിശീലനത്തിനും മാത്രമായിരിക്കും സൈന്യത്തിന്റെ സേവനം. പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം യുഎസ് സൈനികര്‍ അഫ്ഗാനില്‍ പ്രവര്‍ത്തിച്ചു. സുരക്ഷ സംബന്ധിച്ച കരാറില്‍ അടുത്ത അഫ്ഗാന് പ്രസിഡന്റുമായി ഒപ്പു വെക്കാനാകുമെന്നാണ് പ്രതീക്ഷ. 2016വരെ 98,00 യുഎസ് സൈനികര്‍ അഫ്ഗാനില്‍ തുടരും. 2016നു ശേഷം യുഎസ് എംബസിയുടെ സുരക്ഷക്കുള്ള സൈനികര്‍ മാത്രമേ ഇവിടെ ഉണ്ടാകൂവെന്നും ഒബാമ പറഞ്ഞു.
അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സൈന്യത്തെ ഈ വര്‍ഷം പിന്‍വലിക്കാനിരിക്കെയാണ് ഒബാമയുടെ പ്രഖ്യാപനം. സേനയുടെ പരിശീലനത്തിനും, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുമാണ് യുഎസ് സൈന്യം അഫ്ഗാനില്‍ എത്തിയത്. നിലവില്‍ 30,000 സൈന്യമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 2015ന്റെ പകുതിയോടെ സൈന്യത്തിന്റെ അംഗസംഖ്യ പകുതിയാക്കാനും ഒബാമ പദ്ധതിയിടുന്നുണ്ട്. അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുമായുള്ള ഉഭയകക്ഷി സുരക്ഷാ കരാറിന്റെ അടിസ്ഥാനത്തിലാണ് യുഎസ് സൈന്യം അഫ്ഗാനില്‍ നിലകൊള്ളുന്നത്. എന്നാല്‍ കരാര്‍ പുതുക്കാന്‍ കര്‍സായി തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: