സെന്റ് പീറ്റേഴ്സ്ബര്‍ഗ്: നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പൂര്‍ണ്ണമായും സഹകരിച്ച് തന്റെ രാജ്യം മുന്നോട്ട് പോകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് പറഞ്ഞു. സാമ്പത്തിക സൈനിക രംഗങ്ങളിലും സാങ്കേതികവിദ്യകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുമെന്നും വ്ലാഡിമര്‍ പുടിന് വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് പുടിന് ഈ വിവരം വെളിപ്പെടുത്തിയത്.രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള ബന്ധമാണ് ഇന്ത്യന്‍ ജനങ്ങളുമായിട്ടുള്ളത്. ഇന്ത്യയുമായി നല്ല ബന്ധം തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും. ഞാന്‍ മോദിയെ അഭിനന്ദിക്കുന്നു.ഒന്നിച്ച് മുന്പോട്ട് പോകും.
റഷ്യയോടുള്ള ഇന്ത്യയുടെ നിലപാടുകളോടും പുടിന് നന്ദി അറിയിക്കുകയും എന്നാല്‍ യുക്രൈന് പ്രശ്നത്തില്‍ രാജ്യവുമായി കൂടുതല്‍ ഇടപെഴുകുകയില്ല. മന്മോഹന് സിംഗിനോടും യുക്രാന്‍ വിഷയത്തില്‍ ഇതി തന്നെയായിരുന്നു സമീപനമെന്നും പുടിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: