Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

രവിവര്‍മ്മയുടെ കുലത്തില്‍ പിറന്ന ചിത്രകാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 07:00 pm IST
in Lifestyle

വരയ്‌ക്കുന്ന ചിത്രങ്ങള്‍ പുറംലോകം കാണാതെ കൊണ്ടു നടന്നു, ഒടുവില്‍ അത്‌ ഭര്‍ത്താവ്‌ കണ്ടെത്തി വെളിച്ചം കാണിച്ചപ്പോള്‍ ചിത്രരചനയുടെ ആരും കാണാത്ത മുഖം പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെട്ടു. രാജാരവിവര്‍മ്മയുടെ കുലത്തില്‍ പിറന്ന വിനീത അനന്തകുമാറിനെ വരയുടെ ലോകത്തേക്ക്‌ ആകര്‍ഷിച്ചത്‌ പാരമ്പര്യം തന്നെ. വിനീതയുടെ ചിത്രങ്ങളുടെ മാസ്മരികത പുറംലോകം അറിഞ്ഞ്‌ തുടങ്ങിയിട്ട്‌ ഇരുപതുവര്‍ഷത്തോളമേ ആയിട്ടുള്ളൂ. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം സുഹൃത്തുമായിട്ട്‌ ചേര്‍ന്ന്‌ ഹസ്സന്‍ മരയ്‌ക്കാര്‍ ഹാളില്‍ നടത്തിയ ആദ്യചിത്ര പ്രദര്‍ശനം കാണാനെത്തിയവരില്‍നിന്ന്‌ മികച്ച അഭിപ്രായമാണുണ്ടാക്കിയത്‌. ആ പ്രദര്‍ശനത്തിലെ പ്രചോദനം ഉള്‍കൊണ്ട്‌ അനേകം വേദികളിലും ചിത്രപ്രദര്‍ശനം നടത്തി. 2000-ല്‍ സൂര്യകാന്തി ആര്‍ട്ട്‌ ഗ്യാലറിയിലും, 2001-ല്‍ കൊച്ചി ലളിത കലാ അക്കാദമിയിലും, 2002-ല്‍ കോവളത്തും, 2003-ല്‍ ലണ്ടനിലെ ഗ്ലോബല്‍ മലയാളി മീറ്റിലും, 2006-ല്‍ ബാംഗ്ലൂര്‍ ചിത്രകലാ പരിഷത്തിലും, 2007ല്‍ കൊല്‍ക്കത്ത ചിത്രകൂട് ആര്‍ട്ട്‌ ഗ്യാലറിയിലും ആ വര്‍ഷംതന്നെ മണാലിയിലെ റോറിക്‌ ആര്‍ട്ട്‌ ഗ്യാലറിയിലും വിനീതയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

രവിവര്‍മ്മയുടെ കുലത്തില്‍ പിറന്നതുകൊണ്ടാകാം എണ്ണച്ചായമാണ്‌ വിനീതയുടെ രചനാ രീതി. ചാര്‍ക്കോളിലും ജലച്ചായത്തിലും വിദഗ്‌ദ്ധയാണ്‌. എല്ലാ മാധ്യമങ്ങളും ചേര്‍ത്ത്‌ മിക്സഡ്‌ രചന നടത്തിയും വിനീത അത്ഭുതം സൃഷ്ടിച്ചു.

രാജാരവിവര്‍മ്മയുടെ അനന്തരവനായ രാജരാജവര്‍മ്മയുടെ ചെറുമകളാണ്‌ വിനീത. കുട്ടിക്കാലം തൊട്ടു വരയ്‌ക്കുമെങ്കിലും ശരിയായ മാര്‍ഗ്ഗദര്‍ശനവും ചിത്രരചനയുടെ ബാലപാഠങ്ങളും പകര്‍ന്നു കൊടുത്തത്‌ അച്ഛന്‍ പെങ്ങളായ ഭാഗീരഥി കൊച്ചമ്മയാണ്‌. ഭാഗീരഥി കൊച്ചമ്മയുടെ ചിത്രങ്ങളുടെ ആകര്‍ഷണീയതാണ്‌ വിനീതയെന്ന ചിത്രകാരിയെ ഉണര്‍ത്തിയത്‌. നാഗവള്ളി ആര്‍.എസ്‌. കുറുപ്പിന്റെ മേല്‍നോട്ടത്തിലും വിനീത ചിത്രരചന അഭ്യസിച്ചിട്ടുണ്ട്‌. പക്ഷേ വിനീതയിലെ ചിത്രകാരിക്ക്‌ സാങ്കേതികതത്വം പകര്‍ന്നു നല്‍കിയ ഗുരു ആര്‍ട്ടിസ്റ്റ്‌ ബി.ഡി. ദത്തനാണ്‌. ഇപ്പോഴും ദത്തനില്‍നിന്ന്‌ ചിത്രരചനാപാഠങ്ങള്‍ അഭ്യസിക്കുകയാണ്‌ വിനീത.

“ഫിഗറേറ്റീവ്‌ അട്രാക്ഷന്‍” ആണ്‌ കൂടുതല്‍ ഇഷ്ടം. ചിന്തയും കാലവും മാറുന്നതിനനുസൃതമായി ചിത്രരചനാ രീതിയിലും മാറ്റമുണ്ടാക്കികൊണ്ടുള്ള രചനാരീതിയാണ്‌ വിനീത നടത്തുന്നത്‌. സംഗീതവും ചിത്രരചനയും ബന്ധിപ്പിക്കുന്നതിലും വിനീത വിജയിച്ചിട്ടുണ്ട്‌. “ആലാപ്‌” എന്ന ചിത്രപരമ്പര ആസ്വാദകരുടെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഡ്രീംസ്‌, റിയാലിറ്റി, റിയലൈസേഷന്‍ എന്ന ചിത്രപരമ്പര, സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്നതായിരുന്നു. ഈ ചിത്രപരമ്പരക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. മനുഷ്യനെന്ന സാമൂഹ്യജീവിയെ മനസ്സിലാക്കാന്‍ പുറമെ മാത്രം നോക്കിയല്‍പ്പോര അവന്റെ നിഗൂഢമായ ഉള്ളറിയണം എന്ന സന്ദേശം നല്‍കുന്ന “ഇന്‍സൈഡ്‌ ഔട്ട്സൈസ്‌” ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്‌.

വെങ്കലത്തില്‍ രൂപങ്ങള്‍ മെനയുന്നതിലും വിനീത നിപുണയാണ്‌. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ അതേപടി പകര്‍ത്തുക എന്നത്‌ ഈ ചിത്രകാരിക്ക്‌ ഹരമാണ്‌.

ഭര്‍ത്താവ്‌ സായിഗ്രാം ഡയറക്ടര്‍ അനന്തകുമാറാണ്‌ വിനീതയുടെ കലാപ്രവര്‍ത്തനങ്ങളുടെ പ്രചോദനം. സായിഗ്രാം നടത്തുന്ന കാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അനന്തകുമാറിനു കൂട്ടായി വിനീതയുമുണ്ട്‌. ഐശ്വര്യ, സായൂജ്യ, അന്നപൂര്‍ണ എന്നിവരാണ്‌ മക്കള്‍. സായൂജ്യ ചിത്രകാരിയാണ്‌. അമ്മയും മകളും ചേര്‍ന്ന്‌ 2011-ല്‍ ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗ്യാലറിയില്‍ വച്ച്‌ ചിത്രപ്രദര്‍ശനം നടത്തിയിരുന്നു. അഞ്ഞൂറില്‍പരം ചിത്രങ്ങളും ടെറാക്കോട്ട, വെങ്കലം മുതലായവയില്‍ നൂറിലേറെ അത്യപൂര്‍വ ചിത്രങ്ങളും ഈ കലാകാരിയുടെ കരങ്ങളിലൂടെ വിരിഞ്ഞിട്ടുണ്ട്‌. അനന്തപുരിയിലെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക്‌ വിനീതയുടെ സൃഷ്ടികളാണ്‌ സംഘാടകര്‍ ഉപഹാരമായിട്ട്‌ നല്‍കുവാന്‍ ആദ്യം പരിഗണിക്കുന്നത്‌. വരയ്‌ക്കുന്നതും നിര്‍മ്മിക്കുന്നതുമായ സൃഷ്ടികള്‍ വെളിച്ചം കാണിക്കാതിരുന്ന ഈ കലാകാരി പുരസ്കാരം പ്രതീക്ഷിക്കാത്തതില്‍ അത്ഭുതം ഒന്നുമില്ല.

ഹരി. ജി. ശാര്‍ക്കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.