വത്തിക്കാന്‍സിറ്റി: പുരോഹിതരായ തങ്ങളുടെ കാമുകന്മാരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 26 ഇറ്റാലിയന്‍ യുവതികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്ത് അയച്ചു.
ഫോണ്‍ നമ്പര്‍ സഹിതമാണ് യുവതികള്‍ കത്ത് അയച്ചിരിക്കുന്നത്. കത്തോലിക്കാ സഭയിലെ പുരോഹിതന്മാരുമായി തങ്ങള്‍ പ്രണയത്തിലാണെന്നും രഹസ്യമായി ബന്ധം തുടരണോ പൗരോഹിത്യം ഉപേക്ഷിച്ച് വിവാഹം കഴിക്കണോ എന്ന ധര്‍മ്മ സങ്കടത്തിലാണ് തങ്ങളുടെ പ്രിയതമരെന്നും കത്തില്‍ പറയുന്നു.
വിവാഹത്തിന് തടസമായി നില്ക്കുന്ന സഭയുടെ വിവാഹവിലക്ക് പുന:രവലോകനം ചെയ്യണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിക്കുന്നതായും വത്തിക്കാനില്‍ നിന്നുള്ള വെബ്സൈറ്റായ വത്തിക്കാന്‍ ഇന്‍സൈഡര്‍ വെളിപ്പെടുത്തി.
ആയിരം വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്നതാണ് കത്തോലിക്കാ പുരോഹിതരുടെ ബ്രഹ്മചര്യ വ്യവസ്ഥ. ഒട്ടേറെ പുരോഹിതര്‍ വിവാഹത്തിനായി പൗരോഹിത്യം ഉപേക്ഷിച്ചിട്ടുണ്ട്.
ഇറ്റലിയില്‍ മാത്രം ആറായിരത്തിലേറെ പുരോഹിതര്‍ ഇത്തരത്തില്‍ പൗരോഹിത്യം ഉപേക്ഷിച്ചതായി ക്രിസ്ത്യന്‍ വെബ്സൈറ്റായ ‘ക്രിസ്ത്യന്‍ ടുഡെ’ പറയുന്നു. ബ്രഹ്മചര്യം അച്ചടക്കത്തിന്റെ ഭാഗമാണെന്നും വിശ്വാസത്തിന്റെ പ്രശ്നമല്ലെന്നും കാലക്രമത്തില്‍ പുരോഹിതരുടെ വിവാഹവിലക്ക് മാറിയേക്കാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ”ഓണ്‍ ഹെവന്‍ ആന്‍ഡ് എര്‍ത്ത്” എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: