പാലാ: ആത്മീയതയില്‍ ഊന്നിയ ഭൗതിക പുരോഗതി ഉണ്ടാക്കാന്‍ ശ്രീനാരായണീയര്‍ക്ക് കഴിയണമെന്ന് എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ കെ.സി. രമേശ് പറഞ്ഞു. യോഗം മീനച്ചില്‍ യൂണിയന് സംഘടിപ്പിക്കുന്ന സംയുക്ത കുടുംബസംഗമം കെടാവിളക്കിന്റെ യൂണിയന് തല ഉദ്ഘാടനം കടപ്പൂര് ശാഖാ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാര്‍ത്ഥനയിലൂടെയേ നമുക്ക് യഥാര്‍ത്ഥ ജീവിതലക്ഷ്യം കണ്ടെത്താനാവൂ. രാജ്യത്ത് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കാര്യങ്ങള്‍ ചെയ്യാന്‍ എസ്എന്‍ഡിപി യോഗത്തിന് കഴിയും. മീനച്ചില്‍ യൂണിയന് കൊളുത്തിയ കെടാവിളക്ക് പ്രത്യാശയുടെ തെളിച്ചമായി മാറും. ഇതിന് തുടക്കം കുറിച്ച് യൂണിയന് സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്കുമാറിനെയും യൂണിയന് നേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
മീനച്ചില്‍ യൂണിയന് സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ധര്‍മ്മ ചൈതന്യ അനുഗ്രഹപ്രഭാഷണവും യൂണിയന് പ്രസിഡന്റ് എകെ. ഗോപി ശാസ്താപുരം മുഖ്യപ്രഭാഷണവും നടത്തി.
ഹൈറേഞ്ച് യൂണിയന് പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി ഒ.ജി. സാബു, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേല്‍, മീനച്ചില്‍ യൂണിയന് വൈസ് പ്രസിഡന്റ് കെ.ആര്. ഷാജി തലനാട്, കേരള കൗമുദി സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ ആര്. ബാബുരാജ്, യോഗം നിയുക്ത ബോര് ഡംഗം പി.എസ്. ശാര്ങ്ഗധരന്, വനിതാസംഘം യൂണിയന് നേതാക്കളായ അംബികാ സുകുമാരന്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, ചന്ദ്രമതി ടീച്ചര്‍, യൂത്ത് മൂവ്മെന്റ് യൂണിയന് നേതാക്കളായ സജീവ് വയലാ, മനോജ് പുലിയള്ളില്‍, യൂണിയന് ധര്‍മ്മസേന അധികാരി സുഭാഷ് മൂന്നാംതോട്, ഷാജി കെഴുവംകുളം, യൂണിയന് കൗണ്‍സിലര്‍മാരായ ഷാജി കടപ്പൂര്, രവീന്ദ്രന് ഈരാറ്റുപേട്ട, പ്രദീപ് പ്ലാച്ചേരി, ബാലജനയോഗം പ്രസിഡന്റ് പൊന്നോമല് ശശി, ശാഖാ പ്രസിഡന്റ് ജയപാലന്, സെക്രട്ടറി ഷാജി എന്നിവര്‍ പ്രസംഗിച്ചു. മീനച്ചില്‍ യൂണിയന് മികച്ച നേതൃത്വം നല്കുന്ന സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്കുമാറിനെ യോഗത്തില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: