ലോസാഞ്ചലസ്: 1970കളില്‍ ലോകസിനിമയില്‍ സജീവ സാന്നിദ്ധ്യമായ ഛായാഗ്രഹണത്തിന്റെ ഗോഡ്ഫാദര് എന്നറിയപ്പെടുന്ന ഗോര്‍ഡന്‍ വില്ലീസ് അന്തരിച്ചു. 82 വയസായിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വില്ലീസ് അന്തരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്സ് പ്രസിഡന്റ് റിച്ചാര്‍ഡ് ക്രൂഡോ ഞായാറാഴ്ച രാത്രി മരണം സ്ഥിരീകരിച്ചു. സിനിമയെ ജനങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച് മാറ്റം വരുത്തിയാളാണ് വില്ലീസെന്ന് ക്രൂഡോ അഭിപ്രാപ്പെട്ടു.
ന്യൂയോര്‍ക്കിലാണ് വില്ലീസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. വെളിച്ചസംവിധാനത്തിലും സ്റ്റേജ് ഡിസൈനിലും പ്രവര്‍ത്തിച്ചിരുന്ന വില്ലീസ് ഛായാഗ്രഹണത്തിലേയ്ക്ക് തിരിയുകയായിരുന്നു. കൊറിയന്‍ യുദ്ധസമയത്ത് വ്യോമസേനയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
അവസാനം പരസ്യചിത്രങ്ങളിലേയ്ക്കും ഡോക്യൂമെന്ററികളിലേയ്ക്കും തിരിയുകയായിരുന്നു. 1970 ല്‍ ഇറങ്ങിയ എന്‍ഡ് ഓഫ് ദി റോഡ് എന്നചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1997ല്‍ പുറത്തിങ്ങിയ ദി ഡെവിള്‍സ് ഓണ്‍ ആണ് അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: