റിയാദ്: മെര്‍സ് രോഗം പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് സൗദി അറേബിയയില്‍ മരിച്ചവരുടെ എണ്ണം 163 ആയി. ഒടുവിലായി മൂന്ന് സ്ത്രീകളാണ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചത്.
2012ലാണ് മെര്‍സ് രോഗം റിപ്പോര്‍ട്ട ചെയ്യുന്നത്. അത് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇതുവരെയായി 520 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മെര്‍സ് രോഗം തടയാന്‍ ആരോഗ്യ മന്ത്രാലയം വിവിധ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള മേഖലകളില്‍ അധികൃതര്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: