പാലാ: മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് സനാതനധര്‍മ്മ പരിഷത് പ്രഭാഷണ പരമ്പരയ്ക്ക് കടപ്പാട്ടൂര്‍ ക്ഷേത്ര സന്നിധിയില്‍ തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ-സത്സംഗ പരിപാടികള്‍ക്ക് കൊളത്തൂര്‍ അദ്വൈതാശ്രമം പ്രസിഡന്റും കേരളത്തിലെ സന്യാസീ മാര്‍ഗ്ഗദര്‍ശകമണ്ഡല്‍ അദ്ധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി ഭദ്രദീപം തെളിയിച്ചു.
സമര്‍പ്പണ ഭാവത്തോടെ ചെയ്യുന്ന എല്ലാ പ്രവൃത്തികളും യജ്ഞമാണെന്ന് സ്വാമി പറഞ്ഞു. പ്രഭാഷണ പരമ്പരയില്‍ ‘പഞ്ചമഹായജ്ഞങ്ങള്‍’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മം എന്ന സങ്കല്‍പ്പമാണ് നമുക്ക് പൂര്‍വ്വികര്‍ നല്കിയ ഏറ്റം വലിയ സംഭാവന. നമ്മെ നാമായി നിലനിര്‍ത്തുന്നതും പോഷിപ്പിക്കുന്നതും ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചില്‍ ഹിന്ദുമഹാസംഗമം പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. ചെയര്മാന് വി. മുരളീധരന്, ബിജു കൊല്ലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: