കടുത്തുരുത്തി: മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ പിന്തുണച്ചും ലൈസന്‍സ് നല്‍കിയവയിലെ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടും മദ്യനിരോധന സമിതി വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ പ്രവര്‍ത്തകയോഗം നടന്നു. താലൂക്ക് പ്രസിഡന്റ് കെ.വി. ജ്ഞാനസുന്ദരം അദ്ധ്യക്ഷത വഹിച്ചു. ടോമി പടപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മദ്യകച്ചവടത്തില്നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ചെത്ത്കള്ള് ഇല്ലാത്ത ഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. ജോസഫ് മമ്പള്ളില്‍, കെ.ജെ. കുര്യന്, ജോണ്‍ ശാസ്താങ്കല്‍, മറിയാമ്മ ആന്‍ഡ്രൂസ്, ചാക്കോ ആനിത്താനം, ജോളി മാത്യു ചേനക്കാല, തോമസ് കടപ്പൂരാന്‍, പ്രൊഫ. ടി.ഡി. മാത്യു, ജോണ്‍ ചിറയില്‍, ചാക്കപ്പന് തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: