കോട്ടയം: ബസ് ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റത്തിന് പുറമേ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവും കൂടി വന്നപ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകയാണെന്നും അതിന്റെ ഫലമായി ജനങ്ങള്‍ ഈ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് സര്‍ക്കാരിന് വോട്ടിലൂടെ പ്രതികരിച്ചിട്ടുണ്ടെന്നും പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്ത് യുവമോര്‍ച്ച സംസ്ഥാനസെക്രട്ടറി ലിജിന്‍ ലാല്‍ പറഞ്ഞു. വരും നാളുകളില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ് അധ്യക്ഷതവഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, കുസുമാലയം ബാലകൃഷ്ണന്, മനീഷ് മൂലയില്‍, ടി.എന്‍ ഹരികുമാര്‍, അനൂപ്, വി.പി മുകേഷ്, കെ.എസ് ഗോപന്, രൂപേഷ് മോഹന്‍, വിനയകുമാര്‍, രതീഷ് ചെങ്കിലാത്ത്, വിവേക്, എം.എന്‍ അനില്‍കുമാര്‍, ആര്.രാജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: