തൃക്കൊടിത്താനം: പൗരാണിക ക്ഷേത്രങ്ങളെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹജയന്തിയോടനുബന്ധിച്ച് വലിയ കാണിക്കസമര്‍പ്പണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിന്മകള്ക്കെതിരെ നന്മയെ നിലനിര്‍ത്തി സമൂഹത്തിനും മനുഷ്യരാശിക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് നരസിംഹജയന്തി സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി. രാധാനകൃഷ്ണമേനോന് അധ്യക്ഷതവഹിച്ചു.
തിരുവിതാംകൂര്‍ മുന്ദേവസ്വംബോര്ഡ് പ്രസിഡന്റ് ജി. രാമന്നായര്, ദേവസ്വം മാനേജര്‍ ആര്. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: