ടെല്‍അവിവ് : കൈക്കൂലികേസുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എഹുദ് ഓള്‍മെര്‍ട്ടിന് (68) കോടതി ആറുകൊല്ലം തടവു ശിക്ഷ വിധിച്ചു.
മുമ്പ് ജറുസലേം മേയറായിരിക്കെ ഹോളിലാന്‍ഡ് ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് ഡെവലപ്പേഴ്സില്‍ നിന്ന് അഞ്ചു ലക്ഷം ഷെക്കെലും (1.45 ലക്ഷം ഡോളര്‍) മറ്റൊരു റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ അറുപതിനായിരം ഷെക്കെലും കോഴ വാങ്ങിയെന്നാണ് കുറ്റം.
2006-2009 കാലയളവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്നു ഓള്‍മെര്‍ട്ട് . അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് രാജിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: