കൊച്ചി: ബേബി കീയര്‍ രംഗത്തെ പ്രമുഖരായ ജോണ്‍സണ്‍സ് ബേബി, ബാല്യകാല സുഖങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത കുട്ടികളെ സഹായിക്കാന്‍ ?ഷെയര്‍ ദ ലാംഗ്വേജ് ഓഫ് ലൗ കാംപെയിനിന്റെ മൂന്നാം എഡിഷന് തുടക്കം കുറിക്കുന്നു.
കുട്ടികളുടെ പഴയതോ ഉപയോഗിക്കാത്തതോ ആയ വസ്തുക്കള്‍ സംഭാവന ചെയ്യാന്‍ വിവിധ നഗരങ്ങളിലെ അമ്മമാരെ പ്രോത്സാഹിപ്പിച്ച് അതുവഴി നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സന്തോഷം പ്രദാനം ചെയ്യുകയാണ് കാംപെയിന് ഉദ്ദേശിക്കുന്നത്. 2012- ല്‍ ഈ പദ്ധതി ആരംഭിച്ചത് മുതല്‍ ജോണ്‍സണ്‍സ് ബേബിയുടെ സഹപ്രവര്‍ത്തകരാണ് ഇന്ത്യയിലെ പ്രമുഖ എന്‍.ജി.ഒ ആയ ഗൂഞ്ച്. സംഭാവനകള്‍ അര്‍ഹരായവരില്‍ എത്തിച്ചേരുന്നെന്ന് ഉറപ്പ് വരുത്തുക എന്നതാണ് ഗൂഞ്ചിന്റെ ചുമതല.
സംഭാവനകള്‍ നല്‍കുന്നതിന് മെയ് 31 വരെ കാംപെയിന് അവസരം ഒരുക്കുന്നു.തിരുവനന്തപുരം, കൊച്ചി, എന്നിവിടങ്ങളില്‍ സംഭാവനകള്‍ സ്വീകരിക്കുന്നതിന് കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 18002676767എന്ന നമ്പറില്‍ മിസ്ഡ് കോള്‍ വഴി അടുത്തുള്ള കളക്ഷന്‍ കേന്ദ്രം കണ്ടെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: