കാസര്‍കോട്: ബ്ളേഡ് മാഫിയക്കെതിരായ കര്‍ശന നടപടിയുടെ ഭാഗമായി ജില്ലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് പേര് അറസ്റ്റില്‍. സംസ്ഥാന വ്യാപകമായുള്ള റെയ്ഡിണ്റ്റെ ഭാഗമായാണ് കാസര്‍കോട്ടും റെയ്ഡ് നടന്നത്. ഇരുപതിലധികം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൊത്തം അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തു. നിരവധി രേഖകളും പോലീസ് പിടിച്ചെടുത്തു. തൃക്കരിപ്പൂറ്‍ വയലോടിയിലെ മരിയ ക്രാസ്റ്റ (൫൫), വെള്ളരിക്കുണ്ട് വാഴംപ്ളാക്കല് മാത്യുജോസഫ് (൫൦), മഞ്ചേശ്വരം അട്ടഗോളിയിലെ അശോക.എ.എസ് (൩൨), കാലിച്ചാനടുക്കത്തെ ദാമു (൫൦) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മരിയക്രാസ്റ്റ റിമാണ്റ്റിലാണ്. മറ്റുള്ള പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിനുപുറമെ ചെര്‍ക്കള ബാലനടുക്കം മജീദിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനായില്ല. തലസ്ഥാനത്ത് ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് അഞ്ചംഗ കുടുംബം ജീവനൊടുക്കിയതിനെ തുടര്‍ന്നാണ് പോലീസ് സംസ്ഥാന വ്യാപകമായി നടപടിക്കിറങ്ങിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ജില്ലയില്‍ പരിശോധന ആരംഭിച്ചത്. വിദ്യാനഗറില്‍ എസ്ഐ ലക്ഷ്മണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കുഞ്ഞിക്കണ്ണന്, വിനയചന്ദ്രന്, വനിതാപോലീസ് ഷൈലജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബാലനടുക്കം മജീദിണ്റ്റെ ഇരുനില വീട്ടില്‍ നിന്നും ൧൦ ലക്ഷത്തിണ്റ്റെ ചെക്കുകളും മൂന്ന് ബ്ളാങ്ക് സ്റ്റാമ്പ് പേപ്പറുകളും എഗ്രിമെണ്റ്റും പിടിച്ചെടുത്തു. കടം വാങ്ങിയ പത്ത് ലക്ഷത്തിന് പകരമായി ൧൯.൫ ലക്ഷം നല്‍കണമെന്നാണ് എഗ്രിമെണ്റ്റിലുള്ളത്. പാടിയിലെ തമ്പാന് എന്നയാളുടെ ആധാരവും വീട്ടില്‍ നിന്നും കണ്ടെടുത്തു. പോലീസ് പരിശോധന മുക്കാല്‍ മണിക്കൂറോളം നീണ്ടു. മഞ്ചേശ്വരത്ത് എസ്ഐമാരായ പ്രമോദ്, വിജയന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ അശോകനില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സും പാസ്പോര്‍ട്ടും പിടിച്ചെടുത്തു. ചന്തേരയില്‍ എസ്ഐ ചന്ദ്രഭാനുവിണ്റ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അറസ്റ്റിലായ മരിയയില്‍ നിന്നും വിവിധ ബാങ്കുകളിലെ ബ്ളാങ്ക് ചെക്ക് ലീഫുകളും മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. എഎസ്ഐ സുരേന്ദ്രന്, സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണന്, വനിതാ പോലീസ് അജിത എന്നിവരും പങ്കെടുത്തു. അമ്പലത്തറ സ്റ്റേഷനിലെ എസ്ഐ രാജീവന്, ഗ്രേഡ് എസ്ഐ രാഘവന് എന്നിവരുടെ നേതൃത്വത്തിലാണ് കാലിച്ചാനടുക്കത്ത് റെയ്ഡ് നടത്തിയത്. ൧൧ ബ്ളാങ്ക് ചെക്കുകള്‍ പിടിച്ചെടുത്തു. ബ്ളേഡ് മാഫിയയക്കെതിരെ മലയോരത്തും വ്യാപകമായ റെയ്ഡ് നടന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് വാഴംപ്ളാക്കല് മാത്യു ജോസഫ്(൫൦) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും ൩൦ഓളം ചെക്കുകള്‍ പിടികൂടി. മാത്യുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു. ബ്ളേഡ് മാഫിയയുമായി ബന്ധപ്പെട്ടു കൂടുതല്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ഇവര്‍ക്ക് അന്യസംസ്ഥാനബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. വെള്ളരിക്കുണ്ട് സിഐ സുരേഷ്കുമാറിണ്റ്റെ നേതൃത്വത്തില്‍ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ റെയ്ഡ് നടന്നു. ബ്ളേഡ് മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന നടപടിയുടെ ഭാഗമായാണു റെയ്ഡ്. മലയോരത്തു ബ്ളേഡ് മാഫിയ പിടിമുറുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: