കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പുതുതായി ആരംഭിക്കുന്ന മള്‍ട്ടി ആക്സില്‍ വോള്‍വോ എസി കെഎസ്ആര്‍ടിസി ബസ്സിന്റെ സര്‍വീസ് ഉദ്ഘാടനം ഇന്നലെ വൈകിട്ട് ഹൈബി ഈഡന് എംഎല്‍എ നിര്‍വഹിച്ചു. 6.30 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 4.50 ന് ബാംഗ്ലൂരില്‍ എത്തിച്ചേരുന്നതാണ്.
അന്നുതന്നെ വൈകിട്ട് 7.00 മണിക്ക് എറണാകുളത്തേക്ക് പോകുന്ന ബസ്സ് രാവിലെ 5.25 ന് എറണാകുളത്ത് എത്തിച്ചേരും. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ബസ്സില്‍ 1101/- രൂപയാണ് ബാംഗ്ലൂര്‍ ടിക്കറ്റ് നിരക്ക്. പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയാണ് സര്‍വീസ് നടത്തുക. രണ്ട് സര്‍വീസുകളാണ് ആരംഭിക്കുവന് ഉദ്ദേശിക്കുന്നത്. രണ്ടു ബസ്സുകളും എറണാകുളം ഡിപ്പോയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ബാംഗ്ലൂരില്‍ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെയാണ് സര്‍വീസിനായി നിയോഗിച്ചിരിക്കുന്നത്. 49 പുഷ്ബാക്ക് സീറ്റുകളാണുള്ളത്. ജിപിആര്‍എസ് സൗകര്യവും രണ്ട് ടെലിവിഷന്‍ സെറ്റുകളും മൊബെയില്‍ ചാര്‍ജിങ്ങിനുള്ള സൗകര്യവും ബസ്സിലുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷനും നേരിട്ട് ഇത് റിസര്‍വേഷന്‍ സൗകര്യവും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: