കൊച്ചി: കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന അമൃതോത്സവം അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു.
അമൂല്യമായ സംഭാവനകള്‍ നല്കിയ ഉജ്ജ്വല രാഷ്ട്രമാണ് ഭാരതം. പക്ഷേ നാം ഇന്ന് ഈ പൈതൃകത്തെക്കുറിച്ച് അജ്ഞരാണ്, അഭിമാനം ഇല്ല. എന്നാല്‍ വിദേശീയര്‍ നമ്മുടെ മുന്‍കാല പ്രഭാവം അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ആദ്യദിനത്തില്‍ ഭാരതത്തില്‍ മഹിമയെക്കുറിച്ച് പ്രതിപാദിക്കുന്ന സദ്ഗമയ ബോധവല്ക്കരണക്ലാസ് നടന്നു. കെ.പി. മാധവന്‍കുട്ടി സ്വാഗതവും ബ്രഹ്മചാരി അനഘാമൃതചൈതന്യ നന്ദിയും പറഞ്ഞു. വൈകിട്ട് 6.30ന് അമൃതാ സുരേഷിന്റെ ഭക്തിഗാനം അരങ്ങേറി. അമൃത കലാകേന്ദ്രം അവതരിപ്പിച്ച ‘ആദിപരാശക്തി’ എന്ന നൃത്താവിഷ്കരണവും ഉണ്ടായി.
ഇന്ന് രാവിലെ സ്വാമിജിയുടെ നേതൃത്വത്തില്‍ ധ്യാനപരിശീലനം, 10ന് ആധുനിക ലോകത്തിന്റെ അപകടങ്ങളെക്കുറിച്ച് സ്വാമി സംസാരിക്കും. വൈകിട്ട് 6ന് മഹാസര്‍വൈശ്വര്യപൂജയും നവഗ്രഹഹോമവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: