കൊച്ചി: സേവ് ഫാക്ട് ജില്ലാ ട്രേഡ് യൂണിയന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആഹ്വാനം ചെയ്തിട്ടുള്ള ജില്ലാ ഹര്‍ത്താല്‍ 12ന് 6 മുതല്‍ വൈകിട്ട് 6വരെ നടക്കും. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ 10 മുതല്‍ കളമശ്ശേരിയില്‍ റെയില്‍ ഉപരോധിക്കും.
പുതിയ കേന്ദ്രമന്ത്രിസഭ അധികാരത്തില്‍ വരുന്നതിന് മുമ്പായി ഫാക്ടിന് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 202 ദിവസമായി നടത്തുന്ന സത്യഗ്രഹസമരത്തിനും 103 ദിവസമായി നടക്കുന്ന നിരാഹാരസമരത്തിനും ഫലമുണ്ടായിട്ടില്ല.
ഹര്‍ത്താല്‍ പൊതുപണിമുടക്ക് ട്രെയിന്‍ ഉപരോധ സമരങ്ങളുടെ സന്ദേശ പ്രചാരണജാഥയ്ക്ക് ജില്ലയിലെ വിവിധ നിയോജകമണ്ഡല കേന്ദ്രങ്ങളില്‍ വരവേല്‍പ്പ് നല്കി. സേവ്ഫാക്ട് ജില്ലാ ട്രേഡ് യൂണിയന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കളായ കെ.എന്‍. ഗോപിനാഥ്, വി.പി. ജോര്‍ജ്, കെ. വിജയന്‍പിള്ള, രഘുരാജ്, എം.പി.എം. സാലി, അഡ്വ. ടി.ബി.മിനി, പി.എ.കുമാരന്, മനോജ് ഗോപി, ഡി.ആര്. പിഷാരടി, കെ.എം.കുഞ്ഞുമോന്, കെ. ചന്ദ്രന്‍പിള്ള, എന്‍.പി.ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
അങ്കമാലിയില്‍ പ്രചാരണജാഥയ്ക്ക് ഇന്ന് രാവിലെ 8.30ന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എയും പെരുമ്പാവൂവില് സാജുപോള്‍ എംഎല്‍എയും കോതമംഗലത്ത് ടി.യു. കുരുവിള എംഎല്‍എയും മൂവാറ്റുപുഴയില്‍ യു.ആര്.ബാബു (മുനിസിപ്പല്‍ ചെയര്മാന്), പിറവത്ത് എം.ജെ. ജേക്കബും, കോലഞ്ചേരിയില്‍ വി.പി. സജീന്ദ്രന് എംഎല്‍എയും തൃപ്പൂണിത്തുറയില്‍ മുനിസിപ്പല്‍ ചെയര്മാന് ആര്. വേണുഗോപാലും സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: