മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം.മുംബൈ സൂചിക 669.81 പോയിന്റ് ഉയര്‍ന്ന് 23014 ലെത്തി. ദേശീയ സൂചികയിലും വന്‍ കുതിപ്പ്. നിഫ്ടി 204 പോയിന്റ് ഉയര്‍ന്ന് 6864ല്‍ വ്യാപാരം പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പു ഫലം വരുന്നതുമായി ബന്ധപ്പെട്ട മുന്നേറ്റമാണു വിപണിയില്‍ ദൃശ്യമാകുന്നതെന്നാണു വിലയിരുത്തല്‍.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വരാന്‍ പോകുന്നുവെന്ന പ്രതീക്ഷയാണു വിപണിയെ സജീവമാക്കിയിരിക്കുന്നത്. ബാങ്കിങ്, റിയല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് സെക്ടര്‍ തുടങ്ങിയ മേഖലകളിലെല്ലാം മികച്ച മുന്നേറ്റമുണ്ടായി. ഹെല്‍ത്ത് സെക്ടറില്‍ ഇടിവായിരുന്നു. ആക്സിസ് ബാങ്ക്, ബിഎച്ച്ഇഎല്‍, ബജാജ് ഓട്ടോ, എയര്‍ടെല്‍, സിപ്ല, ഗെയില്‍ ഇന്ത്യ, എച്ച് ഡിഎ എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഹീറോ മോട്ടോ കോര്‍പ്പ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, മാരുതി സുസിക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ടിസിഎസ്, വിപ്രൊ തുടങ്ങിയ ഓഹരികളെല്ലാം മുന്നേറ്റത്തിലാണ്. കഴിഞ്ഞ ഏപ്രില്‍ 25നാണു സെന്‍സെക്സ് ഇതിനുമുന്‍പ് ഏറ്റവും ഉയരത്തിലെത്തിയത്. 22,939.31ല്‍ ആയിരുന്നു അന്നു സെന്‍സെക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: