കാസര്‍കോട്: മഴക്കാലത്ത് ജില്ലയില്‍ നാല് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. മഴക്കാല പൂര്‍വ്വ ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ശക്തമാക്കിയാല്‍ ഈ പകര്‍ച്ചവ്യാധികളെ തടയാനാകും. മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ജില്ലയില്‍ വ്യാപകമായിട്ടുളളത്. വിവിധ വകുപ്പുകളുടെ സംയോജിച്ചുളള പ്രവര്‍ത്തനം രോഗപ്രതിരോധത്തിന് അനിവാര്യമാണെന്ന് ജില്ലാതല ശില്പശാല വിലയിരുത്തി. മഴക്കാല പൂര്‍വ്വ ശുചീകരണവും മാലിന്യനിര്‍മ്മാര്‍ജനവും സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല കര്‍മപദ്ധതിക്ക് രൂപം നല്കി. ഈ മാസം ൨൯ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഡെങ്കി, മലേറിയ, എലിപ്പനി, മഞ്ഞപ്പിത്തം എന്നീ നാലുരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഡെങ്കി, മലേറിയ, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഡെങ്കിപ്പനിയും മലേറിയയുമാണ് കാണപ്പെട്ടത്. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കാണപ്പെടുന്ന പകര്‍ച്ചവ്യാധികളുടെ സമഗ്ര വിവരം ശില്പശാലയില് അവതരിപ്പിച്ചു. കെട്ടികിടക്കുന്ന വെളളത്തിലും പാഴ് വസ്തുക്കളിലും മുട്ടയിടുന്ന ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് പകല്‍നേരത്ത് കടിച്ച് ഡെങ്കി പരത്തുന്നത്. റോഡിലും പറമ്പിലും പണിയെടുക്കുന്ന തൊഴിലാളികളേക്കാള്‍ അകത്തിരുന്ന് ജോലി ചെയ്യുന്നവരിലാണ് ഡെങ്കിപ്പനി കൂടുതലായി ബാധിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍പോയി മടങ്ങി വന്നവരിലൂടെയാണ് ജില്ലയില്‍ മലമ്പനി വ്യാപകമായത്. തെളിഞ്ഞ വെളളത്തിലാണ് രോഗം പകര്‍ത്തുന്ന കൊതുകുകള്‍ മുട്ടയിടുന്നത്. രാത്രികാലങ്ങളിലാണ് ഈ രോഗം പരത്തുന്ന കൊതുകുകള്‍ കടിക്കുന്നത്. കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്ന പ്രദേശങ്ങളിലും ചെറിയ കുളങ്ങളിലും കിണറുകളിലും, തുറന്ന ജലസംഭരണികളിലുമാണ് ഇവ മുട്ടയിട്ടുപെരുകുന്നത്. തൊഴിലാളികളെയാണ് മലമ്പനി കൂടുതലായി ബാധിക്കുന്നതായി കണ്ടെത്തിയത്. അഴുക്ക് ജലത്തിലൂടെയാണ് എലിപ്പനി പകരുന്നത്. മണ്ണും ജലവും കലര്‍ന്ന സ്ഥലത്താണ് ഈ രോഗം കണ്ടെത്തിയത്. വ്യക്തിശുചിത്വവും, പരിസരശുചിത്വവും എലിപ്പനി തടയാന്‍് അനിവാര്യമാണ്. ജലജന്യരോഗമായ മഞ്ഞപ്പിത്തം കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ൧൨൦൦ ഓളം പേര്‍ക്ക് പിടിപെട്ടു. മലിനജലം കുടിക്കാനും ഭക്ഷണത്തിനും ഉപയോഗിക്കുന്നതിലൂടെ രോഗം വ്യാപിക്കുന്നത്. ൧൦നും ൨൫നും ഇടയിലുളള കുട്ടികളിലാണ് കൂടുതലായി കണ്ടെത്തിയത്. ഐസ്ക്രീം,ഐസ് ഉല്പന്നങ്ങള് വഴിയോരങ്ങളില്‍ വില്‍ക്കുന്ന ശുചിത്വമില്ലാത്ത ഉപ്പിലിട്ട പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും രോഗത്തിനിടയാക്കുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. വിവിധ വകുപ്പുകളുടെ കൂട്ടായ്മയില്‍ കര്‍മപദ്ധതി നടപ്പാക്കും. പരിശീലന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ(ആരോഗ്യം) ഡോ.പി.ഗോപിനാഥ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഇ.മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം. മോഹനകൃഷ്ണന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) ഡോ.പി.ഗോപിനാഥന് ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) ഡോ.പി..മോഹനന് എന്നിവര്‍ പകര്‍ച്ചവ്യാധികള്‍, പ്രതിരോധ നടപടികള്‍ എന്നീ വിഷയങ്ങളില്‍ ക്ളാസ്സെടുത്തു. ജില്ലാ ശുചിത്വ മിഷന് അസി. കോര്‍ഡിനേറ്റര്‍ ഇബ്രാഹിം ഷെരീഫ് നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: