വാഴക്കുളം: നോര്‍ത്ത് വാഴക്കുളം ഗവ. എല്‍പി സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആദിത്യന്(8) അപകടത്തില്‍ തലയ്ക്കു ഗുരുതരമായ പരിക്കുപറ്റി എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ലക്ഷം രൂപ ചികിത്സക്ക് വേണം. ആലുവ മാറംപള്ളി കൈപ്പൂരിക്കര കൊല്ലിയം പറമ്പില്‍ സജീവന്റെ മകനാണ്. ആദിത്യന്റെ അച്ഛന് കൂലിപ്പണിക്കാരനാണ്.
സ്കൂളിലെ കുട്ടികളും മറ്റും ചേര്‍ന്ന് കുറച്ചു പണം നല്‍കിയെങ്കിലും ചികിത്സയ്ക്ക് തികയില്ല. ആദിത്യനെ സഹായിക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്കൂള്‍ ഹെഡ് ഹെഡ് മിസ്ട്രസും നാട്ടുകാരും ചേര്‍ന്ന് ഒരു സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
സഹായധനം അയക്കേണ്ട വിലാസം: ആദിത്യന് സഹായനിധി, ബാങ്ക് ഓഫ് ഇന്ത്യ, മാറമ്പിള്ളി ശാഖ അക്കൗണ്ട് നമ്പര്‍ 857010110003698. വാഴക്കുളം പഞ്ചായത്ത് പ്രസിഡണ്ടു( ടി എച് .അബ്ദുല്‍ ജബ്ബാര്‍ ) മൊബെയില്‍: 9447874136.
പ്രതികരിക്കാൻ ഇവിടെ എഴുതുക: