കോട്ടയം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ആരംഭിച്ചു. 11ന് സമാപിക്കും. തിരുനക്കര മൈതാനിയില്‍ എരുമേലി പരമേശ്വരന് പിള്ള നഗറില്‍ മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ നിര്‍വ്വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ. കരുണാകരന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, എ.കെ. ജോസഫ്, പൊന്‍കുന്നം സെയ്ദ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 4.30ന് സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം പൊന്‍കുന്നം സെയ്ദ് രചിച്ച ആത്മനിവേദനം നാടകം പ്രകാശനം ചെയ്യും. 5.30ന് പാലീത്ര നാരായണന് സ്മാരക പ്രഭാഷണം പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി.എന്‍. മുരളി നിര്‍വ്വഹിക്കും. വി.എന്‍. വാസവന് യോഗം ഉദ്ഘാടനം ചെയ്യും. അഡ്വ. പി.കെ. ചിത്രഭാനു അദ്ധ്യക്ഷത വഹിക്കും. ലതികാ സുഭാഷ്, കെ.വി. ജനാര്ദ്ദനന്, തോമസ് പോത്തന് എന്നിവര്‍ പങ്കെടുക്കും. നാളെ വൈകിട്ട് 4ന് എസ്.ആര്. കല്ലാറ്റ് രചിച്ച നവഭാരത ശില്പികള് എന്ന കൃതി പ്രകാശനം ചെയ്യും. ബി.സരസ്വതിയമ്മ, പൊന്‍കുന്നം സെയ്ദ്, ജോണ്സണ് പുളിക്കീല്‍ എന്നിവര്‍ പങ്കെടുക്കും. 5ന് എസ്.കെ. പൊറ്റക്കാട് ജന്മശതാബ്ദി സമ്മേളനം നടക്കും. ഡോ. പി. പി. രവീന്ദ്രന് ശതാബ്ദി പ്രഭാഷണം നടത്തും. പ്രൊഫ. സുജ സൂസന് ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. സി.എം. മാത്യു, ഡോ. സാബു ചെറിയാന്, ഷൈജു തെക്കുംചേരില്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 10ന് 3ന് കെ. ജോര്‍ജ് രചിച്ച നമ്മുടെ പാമ്പുകള്‍, ഇന്ത്യയിലെ വന്യമൃഗങ്ങള്‍, കുരങ്ങളും, മനുഷ്യക്കുരങ്ങുകളും എന്ന കൃതിയുടെ പ്രകാശനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ. കരുണാകരന് നിര്‍വ്വഹിക്കും. 4ന് നടക്കുന്ന കവി സമ്മേളനം എസ്. ജോസഫ് ഉദ്ഘാടനം ചെയ്യും. ബി. ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും. 11ന് വൈകിട്ട് 5ന് ചേരുന്ന സമാപന യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.കെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്മാന് അഡ്വ. കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഇന്ന് വൈകിട്ട് 6.30ന് മിനിവിജയനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, 9ന് വൈകിട്ട് 6ന് പ്രൊഫ. വസന്തകുമാര്‍ സാംബശിവന് അവതരിപ്പിക്കുന്ന കഥാപ്രസംഗം- പ്രേമശില്പി, 10ന് വൈകിട്ട് 5.30ന് പാലാ കെ.ആര്. മണിയുടെ സംഘവും അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: