കോട്ടയം: പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ഈ അദ്ധ്യയനവര്‍ഷം മുതല്‍ പ്രയോജനം കിട്ടത്തക്കവിധത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്ന് വില്‍ക്കുറുപ്പ് മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടന് ആവശ്യപ്പെട്ടു. വില്‍ക്കുറുപ്പ് മഹാസഭ മദ്ധ്യമേഖല നേതൃസംഗമം കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സാമൂഹികപരമായും കേരളത്തില്‍ പിന്നോക്കം നില്ക്കുന്ന സമുദായങ്ങളുടെ നിരന്തരമായ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് പ്രത്യേക ബജറ്റ്തുകയും ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യമേഖലാ പ്രസിഡന്റ് എംവിഎസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ഒ.ആര്. ശശി, എ.വി. സുബ്രഹ്മണ്യന്, കെ.ജി. ശ്രീകുമാര്‍, വി.കെ. എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് പ്രൊഫ. എം.എസ്. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: