ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ ആറ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു.
സുനാമി മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പ്രദേശിക സമയം പുലര്‍ച്ചെ 5.18നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. തെക്കുപടിഞ്ഞാറന്‍ ടോക്യോയ്ക്ക് സമീപമുള്ള ഇസു ഒഷ്മിയ ദ്വീപില്‍ 155 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തിന്റെ പ്രകമ്പനത്തെ തുടര്‍ന്ന് അലമാരകളില്‍ വച്ചിരുന്ന സാധനങ്ങളും മറ്റും താഴെ വീഴുകയും ഫര്‍ണിച്ചറുകള്‍ക്ക് സ്ഥാനചലനം സംഭവിക്കുകയും ചെയ്തു. ഭയചകിതരായ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി.
2011 മാര്‍ച്ചില്‍ വടക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ ഒമ്പത് രേഖപ്പെടുത്തിയ ഭൂകമ്പത്തിനു ശേഷം ഉണ്ടാകുന്ന വലിയ ഭൂകമ്പാണ് ഇത്. അന്ന് ഫുക്കുഷിമ ആണവ നിലയത്തിലും കേടുപാട് സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: