കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മുപ്പതോളം താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. ഒമ്പത് പ്രവിശ്യകളിലായി അഫ്ഗാന് നാഷണല്‍ സെക്യൂരിറ്റി ഫോഴ്സസ്(എഎന്എസ്എഫ്) നടത്തിയ നീക്കത്തില്‍ 20 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
എഎന്എസ്എഫിന്റെ ഈ നീക്കത്തില്‍ രണ്ട് ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച്ച വൈകിട്ടോടെ കാണ്ടഹാര്‍ പ്രവിശ്യയില്‍ നടന്ന സ്ഫോടനത്തില്‍ പത്ത് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: