വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അത്താഴം ഊട്ട് പുനരാരംഭിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വൈക്കം ക്ഷേത്രത്തില്‍ നടത്തുന്ന അത്താഴ ഊട്ടിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 26 ക്ഷേത്രങ്ങളില്‍കൂടി അന്നദാനം ആരംഭിക്കുന്നതിന് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. അസി. ദേവസ്വം കമ്മീഷണര്‍ ടി.എസ്. രാജന് അദ്ധ്യക്ഷത വഹിച്ചു. മേല്‍ശാന്തി ബ്രഹ്മശ്രീ തരണീനാരായണന് നമ്പൂതിരി, ഉപദേശകസമിതി അംഗം ഷാജി വല്ലൂത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: