കാഞ്ഞങ്ങാട്: നഗരസഭയില്‍ പുതിയ ബാറിന് അനുമതി നല്‍കിയതിന് ശേഷം വിയോജനക്കുറിപ്പ് കൊടുക്കുന്നത് യുഡിഎഫിണ്റ്റെ ഒത്തുകളിയാണെന്ന് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയോടാലോചിക്കാതെ നിലപാട് സ്വീകരിച്ചതിന് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബാറുകള്‍ക്ക് അനുമതി കൊടുക്കുന്നതിലും കൊടുക്കാതിരിക്കുന്നതിലും കോടികളുടെ അഴിമതിയാണുള്ളതെന്ന് ബിജെപി ആരോപിച്ചു. യോഗത്തില്‍ ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ഇ.കൃഷ്ണന്, വി.കുഞ്ഞിക്കണ്ണന്, പ്രേംരാജ് പൂതങ്ങാനം എന്നിവര്‍ സംബന്ധിച്ചു.
പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മഹിളാ ഐക്യവേദി
കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ പുതിയ ബാറിന് അനുമതി നല്‍കിയത് പുനപരിശോധിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്ന് മഹിളാ ഐക്യവേദി. സാങ്കേതികമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ അനുവദിക്കില്ല. സാമൂഹ്യമായ കാഴ്ചപ്പാട് ഇക്കാര്യത്തില്‍ ഭരണകര്‍ത്താക്കളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. സാമൂഹ്യ പ്രതിബന്ധത മറന്നാണ് ജനപ്രതിനിധികള്‍ മദ്യമുതലാളിമാര്‍ക്ക് പിറകെ പോകുന്നത്. നാടെങ്ങും മദ്യവിപത്തിനെതിരെ ഉയരുന്ന ജനമുന്നേറ്റത്തിനുമുമ്പില് പിടിച്ചു നല്ക്കാന് മദ്യലോബികള്‍ക്ക് സാധിക്കില്ലെന്നും ഭരണകര്‍ത്താക്കള്‍ ഇക്കാര്യം മനസിലാക്കണമെന്നും മഹിളാവേദി ജില്ലാ കണ്‍വീനര്‍ ഓമന മുരളി ചൂണ്ടിക്കാട്ടി.
പ്രതിഷേധ കൂട്ടായ്മ നടത്തി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് നഗരസഭ കൗണ്‍സില്‍ യോഗം അനുമതിപത്രം നല്‍കിയതില്‍ പ്രതിഷേധിച്ചു. ജനകീയ മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസ് പരിസരത്തു പ്രതിഷേധകൂട്ടായ്മ നടത്തി. പി.മുരളീധരന് ഉദ്ഘാടനം ചെയ്തു. ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. അഡ്വ.ടി.കെ.സുധാകരന്, പി.ജെ.തോമസ്, പത്മനാഭന്നായര്, സുബൈദ, അമ്പാടി അമ്പലത്തറ, അബ്ദുള്‍ റഹ്മാന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: