മുളന്തുരുത്തി: തുപ്പംപടി കോരഞ്ചിറ പ്ലാപ്പിള്ളി പറമ്പില്‍ പി.സി. ശിവന് ആചാരിയുടെ വര്‍ഷങ്ങളായി ചോര്‍ന്നൊലിച്ച് വാസയോഗ്യമല്ലാതിരുന്ന വീടാണ് ബിജെപി മുളന്തുരുത്തി പഞ്ചായത്ത് സമിതിയുടെയും വിശ്വബ്രാഹ്മണസമൂഹം തുപ്പംപടി ശാഖയുടെയും നേതൃത്വത്തിലാണ് പുനര്‍നിര്‍മ്മിച്ചു നല്‍കിയത്.
പുനര്‍നിര്‍മ്മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. സത്യന്, യുവമോര്‍ച്ച സംസ്ഥാനസമിതിയംഗം പി.എച്ച്.ശൈലേഷ് കുമാര്‍, പി.എസ്.അനില്‍ കുമാര്‍, എം.പി.പീതാംബരന്, കെ.ആര്.രാജേഷ്, ദുര്‍ഗപ്രസാദ്, ടി.കെ.അശോകന്, വിശ്വബ്രാഹ്മണസമൂഹം ശാഖാ പ്രസിഡന്റ് എ.സി.കരുണന്, കെ.ആര്.മണി, സെക്രട്ടറി രാജേഷ്, എം.ഉണ്ണികൃഷ്ണന്, മാതൃമണ്ഡലം ജില്ലാ പ്രസിഡന്റ് പത്മിനി പരമേശ്വരന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: