തായ്പേയ്: പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2016ല്‍ പ്രവര്‍ത്തനമാരംഭിക്കാനിരുന്ന പുതിയ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തയ്വാന് സര്‍ക്കാര്‍ മരവിപ്പിച്ചു. വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാണ് നാലാമതൊരു ആണവ നിലയം കൂടി തുറക്കുവാന്‍ തയ്വാന് തീരുമാനം എടുത്തത്.
2011ല്‍ ജപ്പാനിലെ ഫുക്കുഷിമയിലുണ്ടായ ആണവനിലയത്തിലെ അപകടമാണ് തയ്വാനെ നിലവിലെ തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചത്. ഭൂമികുലുക്കം സംഭവിക്കുവാന്‍ സാധ്യതയുള്ളിടത്താണ് തയ്വാന് സ്ഥിതിചെയ്യുന്നത്. ഇതിനാലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ നിലയത്തിനെതിരെ രംഗത്തു വന്നത്.
വൈദ്യുതി നിരക്കില്‍ മാറ്റങ്ങളുണ്ടാകുവാന് നിലവിലെ തിരുമാനം കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ നിലവിലെ മൂന്ന് ആണവനിലയങ്ങള്‍ക്കും രാജ്യത്തിന് ആവശ്യമായ ഊര്‍ജം ദീര്‍ഘകാലത്തേക്കു ഉല്പാദിപ്പിക്കുവാന് കഴിയുമെന്ന് ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: