കോഴിക്കോട്: എ.കെ. ശങ്കരമേനോന് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് (10,001 രൂപ) അഡ്വ.പി.എസ്. ശ്രീധരന് പിള്ളയേയും പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് (10,001 രൂപ) മാതൃഭൂമി ന്യൂദല്‍ഹി പ്രത്യേക ലേഖകന്‍ എന്‍.അശോകനേയും തെരഞ്ഞെടുത്തു.
സ്വാതന്ത്ര്യസമര സേനാനിയും ഗോവ ഫ്രീഡം ഫൈറ്റേഴ്സ് ഫോറം മുന്‍ സംസ്ഥാന പ്രസിഡന്റുമായ ശങ്കരമേനോന്റെ ഏഴാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ 28 ന് അവാര്‍ഡ് സമ്മാനിക്കും. വൈകീട്ട് അഞ്ചരയ്ക്ക് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍ അവാര്‍ഡ് സമ്മാനിക്കും. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: