ആലപ്പുഴ: ഹൈക്കോടതി ജഡ്ജിക്കെതിരെ കോടതി മതിലില്‍ അഭിഭാഷക സംഘടന സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് വിവാദമാകുന്നു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ബോര്‍ഡ് വച്ചത് കോണ്‍ഗ്രസ് അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസാണ്. ഇത് കോടതിയലക്ഷ്യമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് ഹാറുല്‍ റഷീദിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. രണ്ടുദിവസമായി ആലപ്പുഴ ജില്ലാകോടതി മതിലില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടും ഇതിനെതിരെ സ്വമേധയാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ഭരണകക്ഷിയുടെ അഭിഭാഷക സംഘടനയുടെ ബോര്ഡായതിനാലാണ് പോലീസ് കേസെടുക്കാത്തതെന്നറിയുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസിന്റെ കീഴിലാണ് കോടതി പരിസരം.
സലിം രാജിനെതിരെ ജഡ്ജി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകുകയും ജഡ്ജിയുടെ പരാമര്‍ശം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
ഇതിന്റെ പേരില്‍ ജുഡീഷ്യറിയെ അപമാനിക്കാന്‍ അഭിഭാഷക സംഘടന നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: