ഇടുക്കി: നാലു മാസത്തിനിടെ അഞ്ചാമത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഇടതു മുന്നണിയും ഹൈറേഞ്ച് സംരക്ഷണ മുന്നണിയും ഇടുക്കി ജില്ലയിലെ ജനങ്ങളെ വേട്ടയാടുന്നു. ജില്ലയുടെ സാമൂഹ്യ സാമ്പത്തിക മേഖലയ്ക്ക് തുടരെ തുടരെയുള്ള ഹര്‍ത്താലുകള്‍ കനത്ത ഭീഷണിയായിക്കഴിഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിെന്റ പേരിലാണ് ഈ അഞ്ച് ഹര്‍ത്താലുകളും. ഇടുക്കി ജില്ലയില്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള (ഇഎഫ്എല്‍) പ്രദേശങ്ങളുടെ കഡസ്ട്രല്‍ മാപ്പ് തയ്യാറാക്കാന്‍ പഞ്ചായത്തിന് നല്കിയ സമയപരിധി നീട്ടിനല്കണമെന്നതാണ് ഇടതു മുന്നണിയുടെ പുതിയ ആവശ്യം. ഈ മാസം 23ന് വരെ നല്‍കിയിരുന്ന സമയപരിധി ഇതിനിടെ 29 വരെ സര്‍ക്കാര്‍ നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ കഡസ്ട്രല്‍ മാപ്പിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥന്മാരും മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് സര്‍ക്കാരിലേക്ക് അയയ്ക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒപ്പുവെയ്ക്കുന്ന പഞ്ചായത്ത് ഭരണാധികാരികള്‍ക്കെതിരെ ഹൈറേഞ്ച് സംരക്ഷണസമിതി ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇടുക്കി ജില്ലയുടെ ഭരണം നിയന്ത്രിക്കുന്നത് ഇടുക്കി രൂപത ബിഷപ്പാണെന്ന് തെളിവ് സഹിതം ‘ജന്മഭൂമി’ പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വില്ലേജ് ഓഫീസ് മുതല്‍ കളക്ട്രേറ്റ് വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹൈറേഞ്ച് സംരക്ഷണ മുന്നണിയോ ഇടുക്കി രൂപത ബിഷപ്പോ അറിയാതെ ഒരു ഫയലും ചലിക്കുകയില്ല എന്ന സ്ഥിതി യാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലയിലെ കൈവശഭൂമിക്കാര്ക്ക് പട്ടയം നല്കുവാന് പലവട്ടം ശ്രമിച്ചെങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ എതിര്‍പ്പിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങള്‍ സ്വന്തമായി കൈയാളുന്ന സ്ഥിതിയിലേക്ക് ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണസമിതി വളര്‍ന്നുകഴിഞ്ഞു. ജില്ലയിലെ 36 ശതമാനം ക്രൈസ്തവര്‍ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനവിഭാഗത്തെ തന്ത്രപൂര്‍വ്വം സ്വാധീനിച്ചാണ് ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉറപ്പാക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അവര്‍ കൈപ്പിടിയില്‍ ഒതുക്കിക്കഴിഞ്ഞു. ജില്ലയില്‍ അസ്തിത്വം നഷ്ടപ്പെട്ട സിപിഎം ക്രൈസ്തവ വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ച് പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായിട്ടാണ് നിരന്തരം ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതും ഹര്‍ത്താലുകള്‍ക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണ പ്രഖ്യാപിക്കുന്നതും.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: