പെര്‍ത്ത്: കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്തുന്നതിനായി 29 വര്‍ഷം മുമ്പ് കടലില്‍ തകര്‍ന്ന ടൈറ്റാനിക് കണ്ടെത്തിയ സൈഡ് സ്കാന്‍ സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ ഓസ്ട്രേലിയ ഒരുങ്ങുന്നു. ഇക്കാര്യത്തെക്കുറിച്ച് ഓസ്ട്രേലിയ മലേഷ്യയുമായി ആശയവിനിമയം നടത്തി.
വിമാനത്തിനായി ലോകം കണ്ട ഏറ്റവും വലിയ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സൈഡ് സ്കാന്‍ സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. സൈഡ് സ്കാന്‍ സോണാര്‍ ഉപയോഗിച്ചാണ് സൗത്താംടണില്‍ നിന്ന് അരംഭിച്ച അതിന്റെ ആദ്യ യാത്രയില്‍ ഒരു മഞ്ഞുമലയിലിടിച്ച് പിളര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പോയ ടൈറ്റാനിക് കണ്ടെത്തിയത്.
അഞ്ച് ഇന്ത്യാക്കാരുള്‍പ്പടെ 293 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിങിലേയ്ക്ക് പോവുകയായിരുന്ന മലേഷ്യന്‍ വിമാനം കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കാണാതായത്. വിമാനത്തില്‍നിന്നും ലഭിച്ചതാണെന്നു കരുതപ്പെടുന്ന ബ്ലാക്ക് ബോക്സ് സിഗ്നലുകള്‍ വീണ്ടും പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും വീണ്ടും നിശബ്ദമായത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കി. അതേസമയം സോണാര്‍ സാങ്കേതിക വിദ്യയിലൂടെ വിമാനത്തെ കണ്ടെത്താന്‍ സാധിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ബ്ലാക്ക് ബോക്സ് സിഗ്നലുകള്‍ ലഭിച്ചെന്നു കരുതപ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് ചുരുക്കിക്കൊണ്ട് വന്നിരിക്കുകയാണ്. മലേഷ്യന്‍ അധികാരികള്‍ ആവര്‍ത്തിച്ച് പറയുന്നത് എം എച്ച് 370യുടെ ബ്ലാക്ക് ബോക്സ് കണ്ടെടുക്കാനായാല്‍ ലോകത്തെ കുഴക്കിയ ദുരൂഹത അവസാനിപ്പിക്കാമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: