കോട്ടയം: എംജി സര്‍വ്വകലാശാല വീണ്ടും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്നു സൂചന. സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റ് നാലുമാസമായി മുടങ്ങിയതിനെത്തുടര്ന്നാണിത്. 20 കോടിയോളം ഗ്രാന്റിനത്തില്‍ സര്‍വ്വകലാശാലയ്ക്ക് ലഭിക്കാനുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ മാസം ശമ്പളം വരെ മുടങ്ങിയേക്കാം. എങ്കില്‍ പരീക്ഷാ നടത്തിപ്പടക്കമുള്ള കാര്യങ്ങള്‍ അവതാളത്തിലായേക്കും.
വൈസ് ചാന്‍സലറും സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാ സത്തെത്തുടര്ന്ന് നേരത്തെയും സര്‍ക്കാര്‍ ഗ്രാന്റ് മുടക്കിയിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളമടക്കം മുടങ്ങുകയും ചെയ്തു. സര്‍വ്വകലാ ശാലയുടെ തനതു ഫണ്ടില്‍ നിന്നും പണമെടുത്താണ് ആദ്യകാല ങ്ങളില്‍ ശമ്പളം നല്‍കിയിരുന്നത്. ഇവിടെയും പണമില്ലാതായ തോടെയാണ് ശമ്പളം മുടങ്ങിയത്. സര്‍വ്വകലാശാലയുടെ സാമ്പത്തിക സ്ഥിതി ഭദ്രമല്ലാതായതോടെ സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചില്ലെങ്കില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനമാകെ മന്ദീഭവിക്കുമെന്ന സ്ഥിതിയാണുള്ളത്.
ജീവനക്കാരുടെ പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് ഏറെക്കാലമായി പണമടച്ചിട്ട്. ജീവനക്കാരില്‍ നിന്നും പിഎഫ് പിടിക്കു ന്നുണ്ടെങ്കിലും അത് അടയ്ക്കുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ 31 കോടിയോളം രൂപ പിഎഫും ഇന്‍ഷുറന്‍സ് ആനുകൂല്യവും മറ്റുമായി അടയ്ക്കാനുണ്ടത്രെ. പിഎഫ് അടയ്ക്കാത്തതിനാല്‍ അതിന്റെ പലിശയും ജീവനക്കാര്‍ക്ക് നഷ്ടപ്പെടുമെന്ന് ആക്ഷേപമുണ്ട്. ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഗ്രൂപ്പ് ഇന്‍ഷുറന്‍സിന്റെ തുകയും അടയ്ക്കുന്നില്ല.
ഗ്രാന്റിന്റെ ലഭ്യത ഇല്ലാതായതോടെ നിര്‍മ്മാണപ്രവൃത്തികളും മുടങ്ങുമെന്ന ഘട്ടമായി. ശമ്പളവും പെന്‍ഷനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായി മാസം ഏഴുകോടിയിലേറെ രൂപ വേണം. ഇതിനിടെ, വിസി നിയമനം സംബന്ധിച്ച വിവാദത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ചാന്‍സലറായ ഗവര്‍ണറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഹിയറിംഗ് ഇന്ന് നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതായാണ് അറിയുന്നത്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: