കൊച്ചി: കളമശ്ശേരി പോളിംഗ് ബൂത്തില്‍ റിപോളിംഗ് ആവശ്യപ്പെട്ട ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അനിതാ പ്രതാപ് അവധിക്കാലം ആഘോഷിക്കാന്‍ രാജ്യംവിട്ടത് വിവാദമാകുന്നു. അനിതയുടെ പരാതിയെത്തുടര്‍ന്നാണ് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ 118-ാം നമ്പര്‍ ബൂത്തില്‍ റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്. ഇന്നാണ് റീപോളിംഗ്. വോട്ടെടുപ്പ് ദിവസം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി എന്നറിഞ്ഞതോടെ പുതിയ യന്ത്രം സ്ഥാപിക്കുകയായിരുന്നു. 1136 വോട്ടര്‍മാരാണ് ബൂത്തിലുള്ളത്. 846 പേര് വോട്ട് രേഖപ്പെടുത്തി. പോളിംഗ് സമയത്ത് ആരും റീപോളിംഗ് ആവശ്യപ്പെട്ടിരുന്നില്ല. പിന്നീടാണ് എഎപി സ്ഥാനാര്‍ത്ഥിയായ അനിതാ പ്രതാപ് റീപോളിംഗ് ആവശ്യപ്പെട്ടത്. ലക്ഷക്കണക്കിന് രൂപയുടെ ചെലവാണ് ഇതുമൂലം ഉണ്ടായത്. ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും ബുദ്ധിമുട്ട് വേറെയും. റീപോളിംഗ് ആവശ്യപ്പെട്ട അനിതാ പ്രതാപ് ഇതിനിടയില്‍ അവധിയാഘോഷത്തിനായി ടോക്കിയോയിലേക്ക് പോയതാണ് വോട്ടര്‍മാരെ ചൊടിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: