കാസര്‍കോട്: കാസര്‍കോടിണ്റ്റെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇന്ന് വൈകിട്ട് ൩.൩൦ന് പുതിയ ബസ്സ്റ്റാണ്റ്റ് പരിസരത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ സംഘടിപ്പിക്കും. വര്‍ഷങ്ങളായി കാസര്‍കോട്ടെ ജനങ്ങളെ ഉപ്പുവെള്ളം കുടിപ്പിക്കുന്നത് ജനപ്രതിനിധികളുടെ കഴിവുകേടാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയടക്കമുള്ളവരെ കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശുദ്ധജലം കുടിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയാണ്. ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടിട്ടും ഉപ്പുവെള്ളം തന്നെ കുടിപ്പിക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: