കഴക്കൂട്ടം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവിനെ കൂടുതല്‍ തെളിവെടുപ്പിനായി ടെക്നോപാര്ക്കിലെത്തിച്ചപ്പോള് പ്രകോപിതരായ ജീവനക്കാര്‍ വളഞ്ഞിട്ടു മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3.30 ഓടെയാണ് സംഭവം. ടെക്നോപാര്‍ക്കിലെ നിള ബില്‍ഡിംഗില്‍ പ്രതിയെ കൊണ്ടുവന്നപ്പോഴാണ് രോഷാകുലരായ ടെക്കികള്‍ പ്രതിയെ ആക്രമിച്ചത്.
ടെക്നോപാര് ക്കിലെ നിള ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഡൈവര്‍ഷന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു മുഖ്യപ്രതി നിനോ മാത്യുവും കാമുകി അനുശാന്തിയും. ഈ കമ്പനിയിലെ പ്രോജക്ട് മാനേജരായ നിനോയും ടീം ലീഡറായ അനുശാന്തിയും കമ്പനിയില്‍ വച്ചാണ് ഗൂഢാലോചന നടത്തിയിരുന്നത്. കൊലയ്ക്ക് മുമ്പുള്ള ദിവസങ്ങളില്‍ ഉച്ചഭക്ഷണം കഴിക്കുന്ന വേളയില്‍ ഇരുവരും ഇതുസംബന്ധിച്ചു തീരുമാനിച്ചതായി നിനോ പോലീസിനു മൊഴി നല്‍കിയിരുന്നു.
ഇതിനേത്തുടര്‍ന്നാണു പ്രതിയെ തെളിവെടുപ്പിനു ടെക്നോപാര്‍ക്കില്‍ കൊണ്ടുവന്നത്. ജീവനക്കാര്‍ പ്രതിയെ കണ്ടതോടെ കൂകി വിളിച്ചു പ്രതിഷേധിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: