ആലപ്പുഴ: സ്കൂള്‍ പാഠ്യപദ്ധതിയില്‍ കലാപഠനം ഉള്‍പ്പെടുത്താനുള്ള വിദ്യാഭ്യാസ അവകാശ നിയമത്തിന് തടയിടാന്‍ മുസ്ലിം സംഘടനകള്‍ രംഗത്ത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായുള്ള പദ്ധതി ഉടന്‍ നടപ്പിലാക്കാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ് ശ്രമം തുടങ്ങി. ഇതിനായി ഉചിതമായ എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പദ്ധതിക്കായി അനുവദിച്ച കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് നഷ്ടമായി.
മുമ്പ് സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളിലും കലാപഠന ക്ലാസുകള്‍ നടന്നിരുന്നു. സ്കൂളുകളില്‍ അധ്യാപകരെയും നിയമിച്ചിരുന്നു. എന്നാല്‍ സി.എച്ച്.മുഹമ്മദുകോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് കലാപഠനത്തെ സ്കൂളില്‍ നിന്നൊഴിവാക്കാന്‍ ബോധപൂര്‍വം ശ്രമങ്ങളാരംഭിച്ചത്. ഇതേത്തുടര്‍ന്ന് കലാപഠനത്തെ തകര്‍ക്കുന്നതിനായി ശ്രമങ്ങളും ആരംഭിച്ചു.
ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമായുള്ള ഇത്തരം കലകള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലായെന്ന ലീഗിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് അന്ന് ഇതിനെതിരെ നീക്കം നടത്തിയത്. തുടര്‍ന്ന് അറബി പ്രോത്സാഹിപ്പിക്കാന്‍ സ്കൂളുകളില്‍ അധ്യാപകരെ നിയമിച്ച് സ്കൂളുകളിലെ ക്രാഫ്റ്റ്-സംഗീതാധ്യാപകരെ ഒന്നൊന്നായി ഒഴിവാക്കുകയായിരുന്നു. ക്രമേണ ഭൂരിഭാഗം സ്കൂളുകളിലും ഇത്തരം തസ്തികകള്‍ ഒഴിച്ചിട്ടു. ഇതോടെ കലാപഠനം സ്കൂളുകളില്‍ നിന്നും പുറത്തായി.
നിലവില്‍ സംസ്ഥാനത്ത് 1,200 കലാധ്യാപകര്‍ മാത്രമാണിപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ അറബി അധ്യാപകരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഏതാണ്ട് ഭൂരിഭാഗം സ്കൂളുകളിലും സംഗീത-ക്രാഫ്റ്റ് അധ്യാപകരുടെ തസ്തിക തന്നെ ഇല്ലാതായി. പകരം അറബി അധ്യാപകരെയാണ് നിയമിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കലാപാഠ്യപദ്ധതി വിദ്യാര്‍ഥികളുടെ അവകാശമാക്കി മാറ്റിയിരിക്കുകയാണ്. ഇതിനാല്‍ സര്‍ക്കാരിന് ഇതില്‍ നിന്നൊഴിഞ്ഞുമാറാനാവില്ല. എങ്കിലും കഴിഞ്ഞ അധ്യയന വര്‍ഷം പദ്ധതി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.
കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കേണ്ടതായിരുന്നു ഈ പദ്ധതി. എന്നാല്‍ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പുതിയ സിലബസ് തയാറാക്കുകയാണ്. ഈ അധ്യയന വര്‍ഷം മുതല്‍ ഈ സിലബസാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇതിനാവശ്യമായ തുക സര്‍വശിക്ഷാ അഭിയാന് വഴിയാണ് നല്‍കുക.
കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് എന്‍ഡിഎ സര്‍ക്കാരാണെങ്കില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠ്യപദ്ധതി കര്‍ശനമാക്കും. അപ്പോള്‍ ഹൈന്ദവവല്‍ക്കരണം ആരോപിച്ച് പ്രക്ഷോഭം നടത്തി അതിന്റെ മറവില്‍ വീണ്ടും മാറ്റിവയ്ക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്നാണ് ലീഗിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: