അഗളി: ഷോളയൂര്‍ കത്താളക്കണ്ടി ഊരില്‍ പാപ്പ ബഞ്ചമിന്റെ വീട് കാട്ടാന തകര്‍ത്തു. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഒറ്റയാന് വീട് ആക്രമിച്ചത്. വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നതിനാല്‍ അപകടം ഒഴിവായി ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തി കാട്ടാനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അക്രമാസക്തനായ ഒറ്റയാന് രാത്രി രണ്ടുമണിയോടെയാണ് പ്രദേശംവിട്ടത്. ഷോളയൂര്‍ എസ്ഐ വിദ്യാധരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി നിരീക്ഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: