നാഗര്‍കോവില്‍: മതേതരത്വം നിലനില്ക്കണമെങ്കില് നരേന്ദ്രമോദി അധികാരത്തില്‍ വരണമെന്നും മുസ്ലീമിനും ക്രിസ്ത്യനും ഹിന്ദുവിനും ഒരേ പോലെ സംരക്ഷണം നല്കാന് ബിജെപി സര്‍ക്കാരിനു മാത്രമെ സാധിക്കുകയുള്ളുവെന്നും കന്യാകുമാരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പൊന്‍ രാധാകൃഷ്ണന്.നിദ്രവിളയിലെ തെരഞ്ഞെടുപ്പ് പര്യടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് എന്ന ബാധ ഒഴിഞ്ഞാല്‍ ഭാരതം രക്ഷപ്പെടും. ഇന്ത്യയിലെ ധനം കൊള്ളയടിച്ച് സോണിയ വിദേശത്തേക്കു കടത്തുകയാണ്്. അതിര്‍ത്തിയില്‍ സൈനികരുടെ തല അറുത്ത് ചാക്കില്‍ പൊതിഞ്ഞ് ഫുട്ബാള്‍ അടിയ്ക്കുമ്പോലെ തട്ടിയപ്പോള്‍ പ്രതിരോധ മന്തി എ.കെ ആന്റണി ഒന്നും ചെയ്യാതെ ഉറങ്ങുകയായിരുന്നു. ഒരു കമ്പ്യൂട്ടറില്‍ വിരല്‍ ഒന്ന് അമര്‍ത്തിയാല്‍ ലോകം മുഴുവനും കാണാനാകും അതോടൊപ്പം ഓരോ രാജ്യത്തെയും വികസനവും. ചെറിയ രാജ്യങ്ങള്‍ പോലും വികസിക്കുമ്പോള്‍ നമ്മുടെ രാജ്യം പിന്നിലേക്കു പോവുകയാണ്. ഇതിനു കാരണം കോണ്‍ഗ്രസ് കുടുംബവാഴ്ചയാണ്.
മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാത്ത ഒരേ ഒരു സര്‍ക്കാര്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ്. രാജ്യത്തെ നിരവധി മത്സ്യതൊഴിലാളികള്‍ മറ്റു രാജ്യങ്ങളിലെ ജയിലില്‍ കിടക്കുന്നു. നിരവധിപേരെ കൊന്നു. ഇങ്ങനെ ഒരു സംഭവം നടക്കുന്നു എന്നുപോലും സര്‍ക്കാരിന് അറിയില്ല. സര്‍ക്കാരിന് അറിയാവുന്ന ഒരേ ഒരു കണക്ക് എത്ര കോടി വെട്ടിച്ചു എന്നും ഇനി എത്ര കോടി വെട്ടിക്കണമെന്നുമാണെന്നും പൊന്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: