കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങളുടെ കണക്കെടുക്കുവാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എതിര്‍വിഭാഗം വക്കീലിന്റെയും ചില തല്പ്പരകക്ഷികളുടേയും ഇടപെടലിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണോ എന്ന് സംശയം ജനിപ്പിക്കുന്നതായി വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് ആരോപിച്ചു. രാജകുടുംബത്തെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തുന്നതിനും സര്‍ക്കാരിനെ ക്ഷേത്രഭരണം ഏല്‍പ്പിക്കുന്നതിനും വേണ്ടിയുള്ള നീക്കമായാണ് ഭക്തജനങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ കാണുന്നത്. ഈ റിപ്പോര്‍ട്ടിലെ വിവാദ പരാമര്‍ശങ്ങള്‍ അന്വേഷിച്ച് യഥാര്‍ത്ഥ വസ്തുത വെളിച്ചത്തു കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: