കോട്ടയം: എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ ഷര്‍ട്ടുധരിച്ചും പ്രവേശിക്കാം. എസ്എന്‍ഡിപി യൂണിയന് ഭാരവാഹികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ദര്‍ശനത്തിനെത്തുന്ന പുരുഷന്മാര് ഷര്‍ട്ട് ധരിക്കരുതെന്ന ആചാരത്തിനെതിരെ മീനച്ചില്‍ യൂണിയന് ശക്തമായി നിലകൊള്ളുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തീക്കോയി ശാഖയുടെ കീഴിലുള്ള അയ്യൂക്കാവ് ക്ഷേത്രത്തില്‍ മേടം ഒന്നുമുതല്‍ പുരുഷന്മാര് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ ആരംഭിച്ചു. അയ്യുക്കാവ് ക്ഷേത്രത്തില്‍ എത്തിയ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഈ ആചാരത്തെ എതിര്‍ക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അയ്യുക്കാവില് ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്കയറി ദര്‍ശനം നടത്താന്‍ യൂണിയന് അനുവാദം നല്കി.
യൂണിയന്റെ കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും ഈ തീരുമാനം നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. യൂണിയന് സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന യൂണിയന് അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: