മലപ്പുറം: സൗദിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് പേര് മലപ്പുറം സ്വദേശികളാണ്. നവാസ്, നൗഷാദ്, ജനാര്ദ്ദനന്, ശ്രീധരന് എന്നിവരാണ് മരിച്ച നാലുപേര്‍. ഒരാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ജിദ്ദയിലെ തായിഫ് എക്സ്പ്രസ് ഹൈവേയില്‍ രദ്വാന്‍ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. തായിഫിലെ സാദ് അല്‍ ഉസ്മാന് കാറ്ററിംഗ് കമ്പനിയിലെ ജീവനക്കാരാണ് മരിച്ചവര്‍.
റാബഖില്‍ നിന്നും തായിഫിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റദ്വാന് എന്ന സ്ഥലത്തു വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടു എന്നാണ് വിവരം.
ഏഴു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: