കറാച്ചി: പാകിസ്ഥാനില്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര് മരിച്ചു. 17ഓളം പേര്‍ക്ക് പരുക്കറ്റു. സിന്ധ് പ്രവിശ്യയിലെ പനോ അകില് നഗരത്തിലാണ് സംഭവം.
കറാച്ചിയിലേക്ക് പോവുകയായിരുന്ന യാത്രാ ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ ബസ് എതിരേ വന്നട്രാക്ടറില് ഇടിക്കുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ് െ്രെഡവറുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: