കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇടത് വലത് മുന്നണികള്‍ക്ക് തിരിച്ചടിയാകുമെന്നും ബിജെപി വാന്‍ മുന്നേറ്റമുണ്ടാക്കുമെന്നും ബിജെപി കാസര്‍കോട് പാര്‍ലമെണ്റ്റ് മണ്ഡലം നേതൃയോഗത്തിണ്റ്റെ വിലയിരുത്തല്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇരുമുന്നണികളിലെയും പ്രവര്‍ത്തകരും അനുഭാവികളും ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിണ്റ്റെ ഒത്തുകളിക്കെതിരെ യഥാര്‍ത്ഥ ബദലായി ജനങ്ങള്‍ ബിജെപിയെ സ്വീകരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കള്ളവോട്ട് ചെയ്യുന്നതില്‍ കാസര്‍കോട് മണ്ഡലത്തിലും സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം സഹായിക്കുകയായിരുന്നുവെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്, ദേശീയ സമിതി അംഗങ്ങളായ മടിക്കൈ കമ്മാരന്, എം.സഞ്ജീവഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: